വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ എന്ന വിഷയം സര്‍ഗവേദിയില്‍
ചര്‍ച്ചക്ക് എടുത്തപ്പോള്‍ ആരും വിചാരിച്ചില്ല വൈലോപ്പിള്ളി എത്രമാത്രം
സാര്‍വലൗകികമായ കവിതകളാണ് എഴുതിയിട്ടുള്ളതെന്നു .ഏതു കാലഘട്ടവും ആദരവോടെ മാത്രം
കാണാന്‍ ആഗ്രഹിച്ചിട്ടുള്ള വിഷയങ്ങളാണ് അദേഹത്തിന്റെ കവിതയ്‌ക്ക് ആധാരം .
നാടകങ്ങളും 'ചെറുകഥകളും ,ഒക്കെ എഴുതിയിട്ടുണ്ടെങ്കിലും കവിത തന്നെയാണ് തന്റെ
തട്ടകം എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഒരു വലിയ കവി ആക്കിയത്
.
കന്നികൊയ്‌ത്ത് ,ഓണപ്പാട്ടുകാര്‍ ,ചര്രിത്രത്തിലെ ചാരുദൃശ്യം കടല്‍
കാക്കകള്‍, കയ്‌പ്പവല്ലരി, വിട , വിത്തും കൈക്കോട്ടും , ശ്രിരേഖ, അന്തിചായുന്നു,
കുടിയൊഴിക്കല്‍ , വയിലോപിള്ളിയുടെ ബാലകവിതകള്‍ .
ഇവയൊക്കെയാണ് കവിതാ
സമാഹാരങ്ങള്‍ . ഋതു ശ്രുഗന്‍, അലക്‌സാണ്ടര്‍ എന്ന രണ്ടു നാടകങ്ങള്‍ . `കാവ്യലോക
സ്‌മരണകള്‍' എന്ന ആത്മകഥ .
കാലാതിതമായ കൃതികളെ ആണല്ലോ നമ്മള്‍ ക്ലാസിക്കല്‍
എന്ന് വിളിക്കാറ് . അവ എല്ലാകാലത്തും പ്രസക്തമാണ് .ഈ ആധുനിക കാലത്തും അത്
തന്നെയാണ് വയിലോപിള്ളി കവിതകളുടെ പ്രത്യേകത . ഏറ്റവും ജെനപ്രിയം നേടിയ കവിത `
മാമ്പഴം ` , അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് . അത് സാര്‍വ ലൗകികമാണല്ലോ. ആ
കവിത വികാര തരളിതമാണ്. പക്ഷെ സെന്റിമെന്റല്‍ അല്ല .
ഏറ്റവും ലളിതമായ
കുട്ടികവിതകള്‍ മുതല്‍ ഗഹനമായ `കുടിയൊഴിക്കല്‍ ` എന്ന ഖണ്ഡകാവ്യം വരെ എഴുതിയ
അദ്ദേഹം ചങ്ങമ്പുഴയുടെ നാട്ടുകാരനും സമകാലികനും ആയിരുന്നു .ധ്രുവങ്ങളുടെ അന്തരമുള്ള
കവിതകളെഴുതിയ ഇവര്‍ സമാന്തര രേഖകള്‍ പോലെ ആയിരുന്നെന്നു പറയാം . ` കവിതയിലെ സമാന്തര
രേഖകള്‍ ` എന്ന ഒ..എന്‍. വി യുടെ പുസ്‌തകത്തില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ശാസ്‌ത്ര ബോധം ഏതു കാര്യത്തിലും പ്രതിഭലിക്കുന്നതു കാണാം
.ഒരു പക്ഷെ ബോട്ടണി അധ്യാപകനായത്‌കൊണ്ടാകാം . ` മാടത്തകിളി `യില്‍ പ്രകൃതിയിലെ
ജെന്തു ജിവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ആശ്രയം ആവിഷ്‌കരിക്കപ്പെടുന്നു
.
കവിതയില്‍ ` കുടിയൊഴിക്കല്‍ ` ആണല്ലോ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് .
അതിലെ പ്രമേയം മധ്യവര്‍ഗ്ഗക്കാരന്റെ വിഭജിക്കപ്പെട്ട മനസ്സാണ് .ഒരു ജെന്മിയും
,അയാളുടെ കുടികിടപ്പുകാരനും തമ്മിലുള്ള സങ്കിര്‍ണമായ ബന്ധം . തനിക്ക്
കുടിയാനോടുള്ളത് അവജ്ഞയും,പുച്ഛവുംആണെങ്കിലും ഭാവി അവന്റെതായിരിക്കും എന്ന ബോധ്യം
അയാളെ വേട്ടയാടുന്നു .
`പുഞ്ചിരി ആ കുലീനമാം കള്ളം
നെഞ്ചു കിറി ഞാന്‍
നേരിനെ കാട്ടാം'
ശാസ്‌ത്ര ബോധം ,ചരിത്ര ബോധം ,സംസ്‌കരികവബോധം ,എന്നിവയാണ്
വൈലോപിള്ളി കവിതയുടെ അടിയൊഴുക്കുകള്‍ .അദ്ദേഹത്തിന്റെ കാല്‌പ്പനികത മേല്‍പറഞ്ഞവയുടെ
നിയന്ത്രണത്തിലാണ് .മുപ്പത്തി ഏഴാം വയസ്സില്‍ എഴുതിയ `കന്നികൊയ്‌ത് ` എന്ന
സമാഹാരത്തിനു അവതാരിക എഴുതിയത് നിരുപക കേസരിയായ കുട്ടികൃഷ്‌ണ മാരാരാണ്.` കാളിദാസ
കവിതയുടെ അനുഗ്രഹം ഞാന്‍ കാണുന്നു .ഇദ്ദേഹം മലയാള കവിതയുടെ ഒരു വാഗ് ദാനമാണ് . `
പ്രശംസിക്കാന്‍ അതി പിശുക്കനായ മാരാര്‍ അങ്ങിനെ വരെ പറഞ്ഞു .
പ്രൊ .കെ വി
ബേബി പ്രബന്ധം അവതരിപ്പിച്ചു . രാജു തോമസ് പ്രൊ .ഷീല ,സന്തോഷ് പാല, ജോര്‍ജ്
കൊടുകുളം ,പി ടി .പൗലോസ് എന്നിവര്‍ സംസാരിച്ചു .
അടുത്ത സര്‍ഗവേദിയില്‍
സന്തോഷ് പാല `കവിതയുടെ പുതുവഴികള്‍' എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിക്കും
.റഫിക് അഹമ്മത് ,പി പി .രാമചന്ദ്രന്‍, നെടിഷ് മോഹന്‍, എം .ആര്‍.വിഷ്‌ണു പ്രസാദ്
, കുഴൂര്‍ വിത്സണ്‍ പദ്‌മ ബാബു , അഭിരാമി മുതലായവര്‍ അടങ്ങുന്ന പുതുതലമുറ
എഴുത്തുകാര്‍ പങ്കെടുക്കും. .