ഡോ. പി.കെ. മാത്യു (84) റോച്ചസ്റ്റർ

Published on 21 August, 2026
ഡോ. പി.കെ. മാത്യു (84) റോച്ചസ്റ്റർ
റോച്ചസ്റ്റർ: പ്രമുഖ കാർഡിയോളജിസ്റ്റും മെഡിക്കൽ അധ്യാപകനുമായ ഡോ. പുത്തൻപുരയ്ക്കൽ കോര (പി.കെ.) മാത്യു (84) ഓഗസ്റ്റ് 19  നു    അന്തരിച്ചു.

1967-ൽ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ഗ്ലാസ്ഗോയിലും ന്യൂയോർക്കിലുമായി  പരിശീലനം പൂർത്തിയാക്കിയ ശേഷം 1974-ൽ റോച്ചസ്റ്ററിൽ കാർഡിയോളജിസ്റ്റായി  സേവനം ആരംഭിച്ചു. സെന്റ് മേരീസ് ഹോസ്പിറ്റൽ, പിന്നീട് യൂണിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 38 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം ചീഫ് ഓഫ് കാർഡിയോളജി, പ്രസിഡന്റ് ഓഫ് ദി മെഡിക്കൽ സ്റ്റാഫ് എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പേരിൽ യൂണിറ്റി ഹോസ്പിറ്റലിൽ -ൽ അധ്യാപക പുരസ്കാരവും നിലവിലുണ്ട്. സെന്റ് ജോസഫ്'സ് നൈബർഹുഡ് സെന്ററിൽ സന്നദ്ധസേവനവും നടത്തി.

കോട്ടയം മാമ്മൂട്ടിൽ കുടുംബാംഗമായ എം.വി. കോരയുടെയും മറിയാമ്മ കോരയുടെയും മകനാണ്. 

ഭാര്യ ഡോ. തങ്കമ്മ മാത്യു
മക്കൾ/മരുമക്കൾ: ഡോ. ജൂലിയ മാത്യു ട്രാമ്പോ, ഡോ. റോയി ട്രാമ്പോ, ഡോ. സ്‌റ്റെഫനി മാത്യു, ഡോ. റോബർട്ട് മാത്യു.
കൊച്ചുമക്കൾ ഡാനി, ഓവൻ, കായ് മാത്യു

സഹോദരങ്ങൾ പരേതനായ കോര ജോർജ്ജ്, PK എബ്രഹാം/സൂസി, PK കുര്യാക്കോസ്‌/സൂസൻ, മറിയാമ്മ ജോർജ്ജ്, സൂസൻ/ ഡോ.PM രാജപ്പൻ  

പൊതുദർശനം ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ റോചെസ്റ്ററിലെ മില്ലർ ഫ്യൂണറൽ ഹോമിൽ.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 വരെ വൈറ്റ് ഹാവെൻ മെമ്മോറിയൽ പാർക്കിലെ ഓൾ സീസൺസ് ചാപ്പലിൽ. തുടർന്ന് സംസ്കാരം

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖനായ, സൗഹൃദവും നർമ്മവും കാരുണ്യവും നിറഞ്ഞ വ്യക്തിത്വമായിരുന്ന ഡോ. പി.കെ. മാത്യുവിന്റെ വേർപാട് റോച്ചസ്റ്റർ മലയാളി സമൂഹത്തിനും മെഡിക്കൽ രംഗത്തിനും വലിയ നഷ്ടമാണ്.

For Contacts: PK Kuriakose, New York 212-365-4211.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക