ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ആദ്യകാല എമര്‍ജന്‍സി ഫിസിഷ്യന്‍മാരിലൊരാളായ കോട്ടയം അതിരമ്പുഴ താന്നിക്കുന്നേല്‍ വര്‍ഗീസ് റ്റി. മാത്യു അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി 1978- ല്‍ അമേരിക്കയിലെത്തിയ ഡോ.മാത്യു ന്യൂയോര്‍ക്കിലെ നോര്‍ത്ത് വെല്‍ മെഡിക്കല്‍ സിസ്റ്റത്തില്‍ 45 വര്‍ഷത്തിലധികം എമര്‍ജന്‍സി റൂം ഫിസിഷ്യനായി ജോലി നോക്കി.
ഭാര്യ അങ്കമാലി, മേയ്ക്കാട് അരീക്കല്‍ അന്നമ്മ മാത്യു. മക്കള്‍ ടാഷ മാത്യു, ഡോ.ജെയ്ഷ മാത്യു, മരുമകന്‍ സ്റ്റാന്‍ലി സാമുവല്‍. കൊച്ചുമകള്‍ ഒളിവിയ, ഐസ്ലിന്‍, ആഷര്‍.
മൃതസംസ്‌ക്കാര വിവരങ്ങള്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് കുരിയപ്പുറം-845 507 2667.