സി.എ. ഏബ്രഹാം(93), റാന്നി

Published on 02 August, 2026
സി.എ. ഏബ്രഹാം(93), റാന്നി
 റാന്നി/ലോസാഞ്ചലസ്:  മന്ദമരുതി കാരക്കാട് ചെറുവാഴ കുന്നേൽ സിഎ എബ്രഹാം (പാപ്പച്ചൻ, 93) അന്തരിച്ചു. ഭാര്യ മേപ്രാൽ പ്ലാമൂട്ടിൽ  വില്യ മംഗലത്ത് പരേതയായ അമ്മിണി എബ്രഹാം. ദീർഘ വർഷങ്ങൾ കലിഫോണിയയിൽ താമസിച്ച ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. മക്കൾ: ബാബു എബ്രഹാം, ജിജി എബ്രഹാം (ഇന്ത്യ പ്രസ് ക്ലബ് കാലിഫോണിയ ചാപ്റ്റർ പ്രസിഡൻറ്)  ആൻ ജോബ് മൂവരും ലോസാഞ്ചലസ്, ലിൻസി മാത്യു, ന്യൂയോർക്ക്. 

മരുമക്കൾ: തലവടി പ്ലാമൂട്ടിൽ മേഴ്സി എബ്രഹാം, ഇരവിപേരൂർ ശങ്കരമംഗലത്ത് മഞ്ജു എബ്രഹാം, ഇടയാറ മുള plaമൂട്ടിൽ റോയ് മാത്യു, പത്തനംതിട്ട ജോയിയസ് ഹോം അലക്സ് ജോബ്.

  ഭൗതികശരീരം ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ പൊതുദർശനം ആരംഭിച്ച, 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം, ഒരു മണിക്ക് Bathel മാർത്തോമാ പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതും ആണ്.   

  ലോസ് ഏഞ്ചൽസ് മാർത്തോമ ഇടവക, ഇന്ത്യ പ്രസ് ക്ലബ് കാലിഫോണിയ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക