അന്നമ്മ തോമസ് (ലീലാമ്മ 86), തുമ്പമൺ

Published on 23 July, 2026
അന്നമ്മ തോമസ് (ലീലാമ്മ 86), തുമ്പമൺ
 
തുമ്പമൺ : തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ റ്റി.റ്റി തോമസിന്റെ (ജോയ് കൊച്ചുപാറയിൽ) ഭാര്യ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറേക്കാർ കുടുംബാംഗം അറപ്പുരയിൽ പിണറുവിളയിൽ പൂന്തോട്ടത്തിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് (ലീലാമ്മ 86) ജൂലൈ 23 വ്യായാഴ്ച്ച ഉച്ചക്ക് പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ നിര്യാതയായി.

വാർദ്ധക്യ സഹജമായ ശാരീരിക പ്രയാസങ്ങളാൽ ചില നാളുകളായി കിടപ്പിലായിരുന്നു. മുംബൈയിലെ റ്റി ബി ഹോസ്പിറ്റിലും, ലിബിയയിലെ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ട്രിപ്പോളി ഹോസ്പിറ്റലിലും, ഒമാനിലെ മിനിസ്ട്രി ഓഫ് ഹെൽത്തിലെ ഖോളാ ഹോസ്പിറ്റലിലും മുൻപ് സ്റ്റാഫ്‌ നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : സാബു (കൊട്ടാരക്കര), ഓമന (ആയൂർ), പരേതരായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഗ്രേസി.

സംസ്കാരം പിന്നീട് തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ വച്ച് നടത്തും.

വാർത്ത: പ്രസാദ് തീയാടിക്കൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക