ജോസഫ് ജോണ്‍ (ബിനു-53); ന്യൂയോര്‍ക്ക്

Published on 18 July, 2026
ജോസഫ് ജോണ്‍  (ബിനു-53); ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന കൊല്ലം കാര്‍ത്തികപ്പള്ളി പടനിലത്ത് കുടുംബാംഗം ശ്രീ.ജോസഫ് ജോണ്‍ (ബിനു-53) ജൂലൈ 16-ാം തീയതി വ്യാഴാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. പൊതുദര്‍ശനവും, അനുസ്മരണവും, മരണാനന്തര ശുശ്രൂഷകളും ജൂലൈ 19, 20 (ഞായര്‍, തിങ്കള്‍) ദിവസങ്ങളിലായി സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും.

പരേതന്‍ ദീര്‍ഘകാലം ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ (MTA) എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രീമതി ലിബിനി ജോണ്‍ (സ്റ്റാറ്റന്‍ ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പാലിയേറ്റീവ് ആന്റ് ആന്റികോഗുലേഷന്‍ വിഭാഗം ഡയറക്ടര്‍) സഹധര്‍മ്മിണിയും ജെന ജോണ്‍ (പി.ജി. വിദ്യാര്‍ത്ഥിനി), ജോഷ്വാ ജോണ്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളുമാണ്.

കാര്‍ത്തികപ്പള്ളി പടനിലത്ത് പരേതനായ ജോണ്‍ പി. തോമസ് (ജോണ്‍ സാര്‍), പൊടിയമ്മ ജോണ്‍ എന്നിവരാണ് മാതാപിതാക്കള്‍. തോമസ് ജോണ്‍ (ബിജു), സുബി സാം കൊപ്പുല സഹോദരങ്ങളും സാം കൊപ്പുല സഹോദരീ ഭര്‍ത്താവുമാണ്.

ജൂലൈ 19-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.00 വരെ സ്റ്റാറ്റന്‍ ഐലന്റിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. തിങ്കളാഴ്ച(ജൂലൈ 20) ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷകളും തുടര്‍ന്ന് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കാരം.
WAKE SERVICE
Sunday July 19, 2026
(5.30PM-9.00PM)
Matthew Funeral Home
2508 Victory BLVD,
Staten Island, NY-10314

Funeral Service
Monday , July 20
(8.00PM-10.00 PM)
ST. Mary's Malankara Orthodox church,
130 Park Ave,
Staten Island NY-10314.

INTERMENT
Fairview Cemetery
1852 Victory BLVD.
Staten Island, NY-10314.

വാര്‍ത്ത : ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്

ജോസഫ് ജോണ്‍  (ബിനു-53); ന്യൂയോര്‍ക്ക്
Jayaprakash.k/09656002505 2026-07-19 04:05:30
My deep condolence John, 💐 my prays his soul rest in peace. He is my school mate when he was studied in Karthigappally St.Thoamas H.S up to 4 th STD, there after he and his family relocated to USA.
PAUL P THOMAS 2026-07-19 14:42:12
May you rest in eternal peace. You will be deeply missed, but never forgotten.🙏🌹 ST. Thomas School mate, Karthikapally..
Mary. George 2026-07-20 14:07:10
My deepest condolence for the Passing of Binu, to Podiyamma , Libini, Jena, Joshua, Subi, Biju, Saramma George & all the family members. May God comfort you all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക