
കാൽഗറി: ആൽബർട്ട് കാൽഗറി യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും മകൻ ഹരി മേനോൻ (20) അന്തരിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ്.
പരേതനോടുള്ള ആദരസൂചകമായി കാൽഗറിയിൽ പൊതുദർശനവും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്.
ജൂലൈ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കാൽഗറിയിലെ 'കൺട്രി ഹിൽസ് ക്രിമറ്റോറിയം ആൻഡ് ഫ്യൂണറൽ സർവീസസ്' (Country Hills Crematorium & Funeral Services, 11995 16 St NE, Calgary) ഹാളിലാണ് ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ മലയാളി സുഹൃത്തുക്കളും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി