എ. വി. തോമസ്-81, തൃശൂർ

Published on 14 July, 2026
എ. വി. തോമസ്-81, തൃശൂർ
തൃശൂർ: ഫൊക്കാന നേതാവും ടീം ഇന്റഗ്രിറ്റിയുടെ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയുമായ സോണി അമ്പുക്കന്റെ പിതാവ്  എ. വി. തോമസ്-81 (അമ്പുക്കൻ കുടുംബം) അന്തരിച്ചു. ഓറിയന്റൽ ഇൻഷുറൻസിൽ ഓഫീസറായിരുന്നു. ഇരിങ്ങാലുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി.എസ്.സി. ഫിസിക്സ് പൂർത്തിയാക്കി. 

ഭാര്യ പരേതയായ ആനി പറപ്പുള്ളി. 

മൂന്നു പുത്രന്മാർ .  സോണി അമ്പുക്കൻ (യുഎസ്എ) - ഭാര്യ മരിയ തയ്വളപ്പിൽ, മക്കൾ:  അബിഗെയ്ൽ, അന്നബെൽ, ആൻഡ്രൂ. 
ടോണി അമ്പുക്കൻ (കാനഡ)  ഭാര്യ സിമി ജോൺസ്, മകൾ - ആൻസ്
മോനി  അമ്പുക്കൻ - ഭാര്യ പ്രീതി, പുത്രൻ  നീൽ.

വെള്ളിയാഴ്ച രാവിലെ തൃശൂർ പുത്തൻചിറ കിഴക്ക് സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം.  

എ. വി. തോമസിന്റെ വേർപാടിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ടീം ഇന്റഗ്രിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക