മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ രാജു കരിമ്പന്നൂർ

Published on 10 July, 2026
 മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ രാജു കരിമ്പന്നൂർ


മണർകാട്: മുൻ മലയാള മനോരമ ഉദ്യോഗസ്ഥനും നാടിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കരിമ്പന്നൂർ രാജു (കെ. എം. ജോൺ – രാജുച്ചായൻ) അന്തരിച്ചു. ലാളിത്യവും സൗഹൃദപരമായ പെരുമാറ്റവും സമൂഹസേവനത്തോടുള്ള അർപ്പണബോധവും കൊണ്ട് മണർകാട് പ്രദേശത്തുകാരുടെ സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

മണർകാട് പ്രദേശത്തെ പൊതുപ്രവർത്തനങ്ങളിലും സഭയുമായി ബന്ധപ്പെട്ട ആത്മീയ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഏത് പൊതുകാര്യത്തിലും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി.

ഭാര്യ: ലിസമ്മ. മക്കൾ: ലിജു (ദുബായ് റിട്ടേൺസ്), ലൈജു (എം.ആർ.എഫ്. ഉദ്യോഗസ്ഥൻ), ജൂലി (കുവൈറ്റ്).

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ (മണർകാട് പള്ളി) നടക്കും. പ്രിയപ്പെട്ട രാജുച്ചായന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, മതസംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: സജി കരിമ്പന്നൂർ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക