അന്നമ്മ മത്തായി, 79, ഡാളസ്

Published on 30 June, 2026
അന്നമ്മ മത്തായി, 79, ഡാളസ്
ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത.

മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ).

മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ

കൊച്ചു മക്കൾ:  ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക
 
ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്ച സംസ്കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക