ബിനോയി ചാക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ (കോട്ടയം)

Published on 25 June, 2026
   ബിനോയി  ചാക്കോയുടെ സഹോദരൻ ഡോ. കുഞ്ഞുമോൻ ചാക്കോ (കോട്ടയം)

 കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു.

അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്.

ഭാര്യ: കുന്നുംപുറത്ത് ജയമ്മ. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ.ജി. കുര്യൻ. പ്രമുഖ ഗായകൻ ബിനോയ് ചാക്കോ സഹോദരനാണ്. സഹോദരി ഭർത്താവ്: ജോൺ കുര്യൻ

തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രിസൺ ഫെലോഷിപ്പ് സജീവ പ്രവർത്തകർ എന്നനിലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഡോ. കുഞ്ഞുമോൻ ചാക്കോ. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിവിധ സാമൂഹിക-ആത്മീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി

സംസ്കാരം പിന്നീട്.

വാർത്ത: പ്രസാദ്  തീയാടിക്കൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക