ഏബ്രഹാം എം. മത്തായി (87) ഡാലസ്

Published on 24 June, 2026
ഏബ്രഹാം എം. മത്തായി (87) ഡാലസ്
ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17,    ഡാലസിൽ  അന്തരിച്ചു .

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഭോപ്പാലിലേക്ക് താമസം മാറിയ അദ്ദേഹം സർക്കാർ വെറ്ററിനറി ഓഫീസിൽ സ്റ്റെനോഗ്രാഫർ-ടൈപ്പിസ്റ്റായി സേവനമനുഷ്ഠിച്ചു.

1977 - ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഫിലഡെൽഫിയയിൽ താമസം ആരംഭിച്ചു. 2019 മുതൽ ഓർമ്മക്കുറവും ഡിമെൻഷ്യയും ബാധിച്ച അദ്ദേഹം പിന്നീട് അൽഷൈമേഴ്സ് രോഗത്തിന്റെ വെല്ലുവിളികൾ നേരിട്ടു. പിന്നീട് 2025 - ൽ  ടെക്സാസിലെ സണ്ണിവെയിലിൽ മകളോടൊപ്പമയിരുന്നു താമസം .

ഭാര്യ: സാറാമ്മ
മക്കൾ: മാത്യു - ബിൻസി, ബെറ്റി - സണ്ണി, സാം -  ഷാരോൺ, ബെൻസി - സിനു.
കൊച്ചുമക്കൾ: സ്റ്റീഫൻ (ജോആൻ), ബോവാസ്, സാറ, അലിസ്സ, സിയാന, ആഷ്ടൺ, എമ്മ, ലേവി, എലിജ, പ്രപൗത്രി സിമോൺ. 

സഹോദരങ്ങൾ: എം.എം. തങ്കമ്മ, എം.എം. തോമസ്, എം.എം. ബേബിക്കുട്ടി, എം.എം. ജോണിക്കുട്ടി.

പൊതു ദർശനവും, സംസ്‌ക്കാര ശ്രുശൂഷയും   ജൂൺ 27- ശനിയാഴിച്ച രാവിലെ 9:00 മണിക്ക്  ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്  ഓഫ് ഡാലസിൽ.  940 Barnes Bridge Rd, Mesquite, TX 75150 

സംസ്‌ക്കാരം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ.  500 US-80, Sunnyvale, TX 75182 വെച്ചും നടക്കും.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം  PROVISION TV യിൽ

കൂടുതൽ വിവരങ്ങൾക്ക് : സണ്ണി - 214 729 1869 

news: പ്രസാദ്  തീയാടിക്കൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക