ഏലിയാമ്മ കുര്യൻ (വലവുങ്കൽ അമ്മച്ചി 101), (റാന്നി)

Published on 18 May, 2026
ഏലിയാമ്മ കുര്യൻ (വലവുങ്കൽ അമ്മച്ചി 101),  (റാന്നി)
റാന്നി: ചെത്തോങ്കര വളവുങ്കൽ പരേതനായ ജോൺ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (തങ്കമ്മ 101) അന്തരിച്ചു  . സംസ്കാരം പിന്നീട് ചെത്തോങ്കര ശാരോൻ ചർച്ച്‌ സെമിത്തേരിയിൽ.
പരേത 1925 സെപ്റ്റംബർ 10 നു റാന്നി  പാട്ടമ്പലത്ത് പി. കെ. വർഗീസ് - റേച്ചൽ സൈമൺ എന്നിവരുടെ മൂത്തമകളായി ജനിച്ചു.  തിരുവല്ലയ്ക്കടുത്ത് തലവടിയിൽനിന്നും വിവാഹാനന്തരം റാന്നിയിൽ സ്ഥിരതാമസമാക്കി.  18 കൊച്ചുമക്കളും 39 ചെറുമക്കളും അഞ്ചാം തലമുറയായി ഒരു പിഞ്ചുമകനും ഉണ്ട്.

മക്കൾ: ജോൺസൺ കുര്യൻ (ഹൂസ്റ്റൺ), വർഗീസ് കുര്യൻ (ചിക്കാഗോ), ശോശാമ്മ മാത്യു(ചിക്കാഗോ), പരേതയായ റേച്ചൽ ഫിലിപ്പ്‌, പരേതയായ സാറാ കോശി(ഡാളസ്), പാസ്റ്റർ ജോൺ വി. കുര്യൻ(ഹൂസ്റ്റൺ), പരേതയായ ഏലിക്കുട്ടി കുര്യൻ.
മരുമക്കൾ: ശോശാമ്മ ജോൺസൺ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, പരേതനായ പാസ്റ്റർ എം. സി. മാത്യു, പാസ്റ്റർ കെ. ഏ. ഫിലിപ്പ്, പാസ്റ്റർ കോശി തോമസ്, മേരി (ലിസി) കുര്യൻ.

വാർത്ത : പ്രസാദ് തീയാടിക്കൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക