വർഗീസ് കോശി (കൊച്ചുമോൻ-56) ഫ്‌ലോറിഡ

Published on 15 April, 2026
വർഗീസ് കോശി (കൊച്ചുമോൻ-56) ഫ്‌ലോറിഡ

ടാമ്പാ, ഫ്ലോറിഡ: ഏപ്രിൽ 13-നു രാവിലെ ഫ്‌ലോറിഡയിൽ  കാർ അപകടത്തിൽ മാന്നാർ മണത്തറയിൽ വർഗീസ് കോശി (കൊച്ചുമോൻ-56) അന്തരിച്ചു.
`
ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകലയിലെ ഏവർക്കും പ്രിയങ്കരനും  സജീവ സാന്നിധ്യവുമായിരുന്നു..

ആകസ്മികമായ ദുരന്തം ഇടവക ജനങ്ങളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.  കൊച്ചുമോന്റെ നിര്യാണത്തിൽ വിവിധ സാമുദായിക, സാംസ്കാരിക  സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷകൾക്കുള്ള  ഒരുക്കങ്ങൾ നടന്നു വരുന്നു.

ഭാര്യ ബിനി വർഗീസ്. പുത്രൻ നിതിൻ.

വിവരങ്ങൾക്ക് ബന്ധപ്പെടുക:  വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ 813 838 1756

വാർത്ത രാജു മൈലപ്ര 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക