തോമസ് ഈപ്പന്‍ (75) ന്യൂജേഴ്‌സി

Published on 29 March, 2026
തോമസ് ഈപ്പന്‍ (75) ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി കൊച്ചിക്കുഴി കുടുംബാംഗമായിരുന്ന തോമസ് ഈപ്പന്‍ (75) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. 

പൊതുദര്‍ശനം ഏപ്രില്‍ ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരേയും, സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 2 വ്യാഴാഴ്ച രാവിലെ 10 മുതല്‍ 11.30 വരെയും ന്യൂജേഴ്‌സിയിലെ Branchburg Funeral Home (920 US 202, Branchburg, NJ 08876) ലും തുടര്‍ന്ന് സംസ്‌കാരം ഹൈലാന്‍ഡ് സെമിത്തേരിയില്‍ (95 Hopewell- Westville Rd, Hopewell, NJ) വച്ചും നടത്തുന്നതാണ്. 

1950-ല്‍ മല്ലപ്പള്ളിയില്‍ ജനിച്ച തോമസ് ഈപ്പന്‍ ഇന്ത്യയിലെ പ്രശസ്തമായ ഐ.ഐ.ടി (Indian Institute of Technology) -ല്‍ നിന്ന് ഡബിള്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്ത് 26-ാം വയസില്‍ അമേരിക്കയിലെത്തി ഉന്നത വിദ്യാഭ്യാസവും, വിവിധ കമ്പനികളില്‍ ഉന്നത ഉദ്യോഗവും ചെയ്ത് ടെക്‌സസ്, കോളറാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിച്ച് ന്യൂജേഴ്‌സിയിലെത്തി. 

ഉറച്ച സി.എസ്.ഐ സഭാ വിശ്വാസിയും, കുടുംബ സ്‌നേഹിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിതോമസ് ഈപ്പന്‍ കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിലെ ഹില്‍സ് ബറോയിലാണ് താമസിച്ചത്. 

ഭാര്യ: ആലീസ് തോമസ് (സുജ). മക്കള്‍: അനില്‍, ഷൈനി. മരുമക്കള്‍: ലിസാ, വിജയ്. 
കൊച്ചുമക്കള്‍: അനാലിസാ, ഒലിവിയ 

അന്നമ്മ സഖറിയ (സ്റ്റാറ്റന്‍ഐലന്‍ഡ്), ഡെയ്‌സി പണിക്കര്‍, സൂസമ്മ സഖറിയ (ന്യൂജേഴ്‌സി), ജോണ്‍സണ്‍ ഈപ്പന്‍ (ന്യൂജേഴ്‌സി), പരേതനായ മാമ്മന്‍ ഈപ്പന്‍ (ന്യൂജേഴ്‌സി) സിസ്സി അനിയൻ ജോർജ് (ന്യൂജേഴ്‌സി) എന്നിവര്‍ സഹോദരരാണ്

പരേതരായ കെ.ഇ. ഈപ്പന്‍, ശോശാമ്മ ഈപ്പന്‍ എന്നിവരാണ് മാതാപിതാക്കള്‍. 

പരേതന്‍ നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളി ഇടവകാംഗമാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക