സാംജി ജോൺ (66) കാനഡ

Published on 18 March, 2026
സാംജി ജോൺ (66)  കാനഡ

വാൻകൂവർ (കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ  മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ  അന്തരിച്ചു.

നോർത്ത്  അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറിയായി  2026-2029 കാലയളവിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാർത്തോമ്മാ സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.  വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി (2023-2026),സെന്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ട് (വാൻകൂവർ), എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

ഭാര്യ: ഷെർലി സാംജി

മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്‌നി).

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക