ന്യൂയോര്‍ക്ക് ദീര്‍ഘകാലം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ സ്ഥിരതാമസമായിരുന്ന മാത്യു ബെഞ്ചമിന്റെ സഹധര്‍മ്മിണി ശ്രീമതി. മറിയാമ്മ ബെഞ്ചമിന്‍ (അമ്മുക്കുട്ടി-81) ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള സ്വവസതിയില്‍ വെച്ച് അന്തരിച്ചു. സംസ്‌ക്കാരം ജനുവരി 29, 31 തീയ്യതികളിലായി ഫ്‌ളോറിഡയില്‍ നടക്കും.
ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിലെ റിട്ടയേഴ്ഡ് ഉദ്യോഗസ്ഥനും സ്റ്റാറ്റന്‍ ഐലന്റിലെ സാമൂഹ്യ-സാംസ്‌ക്കാരി രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ശ്രീ. മാത്യു ബെഞ്ചമിന്‍ ഭര്‍ത്താവും, എലിസബേത്ത് (ഷേര്‍ലി), റെജീന(ഷെഫി), ആനി(ഷീബ), മനോജ് എന്നിവര്‍ ജാമാതാക്കളും ജോനാഥന്‍(വിമന്‍), മൈക്കിള്‍(വിനയ്), ജൂണിയര്‍, ജെസീക്ക എന്നിവര്‍ കൊച്ചുമക്കളുമാണ്. ടായി ആണ് ഗ്രേറ്റ് ഗ്രാന്റ് ചൈല്‍ഡ്. ജോസഫ് വര്‍ഗീസ്, ആലീസ് ചെറിയാന്‍, ഏബ്രഹാം ജോസഫ് എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.
1976 ല്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ശ്രീമതി മറിയാമ്മ ബെഞ്ചമിന്‍ മന്‍ഹാട്ടനിലെ കൊളംബിയ പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ബെഞ്ചമിന്‍ കുടുംബം.
മലയാളി അസോസിയേഷന്റെ സെക്രട്ടറി, മലയാളം സ്‌ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തര്‍, യൂത്ത് വിഭാഗത്തിന്റെ കോര്‍ഡിനേറ്റര്‍, വിവിധ പരിപാടികളുടെ സംഘാടകര്‍ തുടങ്ങിയ നിലകളില്‍ ബെഞ്ചമിന്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. 2007ലാണ് കുടുംബം ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് താമസം മാറ്റുന്നത്. സീറോ മലബാര്‍ കാത്തോലിക്ക ദേവാലയത്തിലെ സജീവാംഗമായിരുന്നു പരേത.
പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും ജനുവരി 29 വ്യാഴാഴ്ച ഫ്‌ളോറയില്‍ നടന്നു. ജനുവരി 31-തീയതി ശനിയാഴ്ച രാവിലെ റോയല്‍ പാം ബീച്ചിലുള്ള ഔവര്‍ ലേഡി ക്യൂന്‍ ഓഫ് ദി അപ്പസ്‌തോലിക് കത്തോലിക്ക ദേവാലയത്തില്‍ വെച്ച് മൃതസംസ്‌ക്കാര ശുശ്രൂഷകളും തുടര്‍ന്ന് പീസ് കാത്തലിക് സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.
പരേതയുടെ വേര്‍പാടില്‍ സറ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും സാമൂഹ്യ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജേക്കബ് ജോസഫ്(ബാബു), സെക്രട്ടറി ശ്രീ. അലക്‌സ് തോമസ്, ഫൊക്കാനയുടെ നേതാവും സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റുമായ ശ്രീ.തോമസ് തോമസ് പാലത്തറ, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളും സാമൂഹ്യ പ്രവര്‍ത്തകനുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്ന ശ്രീ. ജോമോന്‍ മാവേലിക്കര തുടങ്ങിയവര്‍ ശ്രീമതി മറിയാമ്മ ബെഞ്ചമിനെ അനുസ്മരിക്കുകയും വേര്‍പാടിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു.