ഈശോ മാത്യു (83) ടാമ്പ, ഫ്ലോറിഡ

Published on 21 January, 2026
ഈശോ മാത്യു (83) ടാമ്പ, ഫ്ലോറിഡ

 സജി കരിമ്പന്നൂർ 

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ മുൻ പ്രസിഡന്റ്  ഈശോ മാത്യു (83) അന്തരിച്ചു.             

ദീർഘകാലം ബഹ്റൈനിലും തുടർന്ന് യുഎസിലും  താമസിച്ചിരുന്ന അദ്ദേഹം, മലയാളി സമൂഹത്തിലും സാംസ്കാരിക രംഗത്തും സജീവമായിരുന്നു. 

18-ആം വയസ്സിൽ ഇന്ത്യൻ വ്യോമസേനയിൽ   ഇലക്ട്രോണിക് ടെക്നീഷ്യനായികയാണ് അദ്ദേഹം സേവനം ആരംഭിച്ചത്. ദീർഘകാല സേവനത്തിനു ശേഷം സാർജന്റായി   വിരമിച്ചു. തുടർന്ന് 25 വർഷത്തോളം ബഹ്റൈനിലെ സിത്രാ പവർ സ്റ്റേഷനിൽ ടെക്നീഷ്യനായും പ്രവർത്തിച്ചു. അതോടൊപ്പം തന്നെ അവിടെയുള്ള മലയാളി സമൂഹത്തിൽ സജീവമായി ഇടപെട്ടും സമൂഹ പ്രവർത്തനങ്ങളിലും പങ്കെടുത്തും അദ്ദേഹം മാതൃകയായി ജീവിച്ചു.

1999-ൽ കുടുംബത്തോടൊപ്പം   ടാമ്പ, ഫ്ലോറിഡയിൽ എത്തിയ അദ്ദേഹം ലിയർ കോർപ്പറേഷനിൽ  ഇൻസ്ട്രുമെന്റ് ടെക്നീഷ്യനായും സേവനമനുഷ്ഠിച്ചു. 2003-ൽ MACF പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കമ്മ്യൂണിറ്റിയെയും സഭയെയും സേവിച്ച് ശ്രദ്ധേയമായ നേതൃത്വം നൽകി.

കേരള ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എക്യൂമെനിക്കൽ)ന്റെ നിറ സാന്നിധ്യവും പ്രധാന സംഘാടകരിൽ ഒരാളുമായിരുന്നു

2010-ൽ അദ്ദേഹം നാട്ടിലേയ്ക്ക്  മടങ്ങി വിരമിച്ച ജീവിതം നയിച്ചു.   ഇടയ്ക്ക് അമേരിക്കയിലേക്കുള്ള സന്ദർശനങ്ങളുമായി കുടുംബബന്ധങ്ങളെ കൂടുതൽ ശക്തമാക്കി.

2026 ജനുവരി 19-ന് സ്വന്തം വസതിയിൽ ശാന്തമായി    കർത്താവിൽ നിദ്ര പ്രാപിച്ചു. 

1943 മെയ് 29-ന് പത്തനംതിട്ട ജില്ലയിലെ മണ്ണാറക്കുളഞ്ഞി പ്രദേശത്തെ തേവര്‍വേലിൽ തേവടത്ത് കുടുംബത്തിൽ, പരേതനായ ഗീവർഗീസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും ഇളയ മകനായി ജനിച്ച  ഈശോ മാത്യു, മുത്തൂറ്റ് ട്ട് കുടുംബവുമായി ബന്ധപ്പെട്ടു നിന്നൊരു മാന്യകുടുംബാംഗമായിരുന്നു.

നാലു സഹോദരന്മാരിൽ ഇളയവനായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്മാർ: ടി. എം. വർഗീസ്, ടി. ഇ. മാത്യൂസ്, ടി. ജെ. ജോസഫ് എന്നിവരായിരുന്നു.

1976 ജനുവരി 26-ന് റാന്നി മേപ്പുറത്ത് കുടുംബാംഗമായ അച്ചുകുട്ടി സാമുവലുമായി അദ്ദേഹം വിവാഹിതനായി. ഈ ദമ്പതികൾക്ക് ഷോണി, ഷോജി, ഷോമി എന്നിങ്ങനെ മൂന്ന് പുത്രന്മാർ ജനിച്ചു. മൂന്ന് പുത്രന്മാരും ടാമ്പാ കമ്മ്യൂണിറ്റിയിലെ സജീവ അംഗങ്ങളാണ്.

രമ്യ മാത്യു, ജോഫി ഡാനിയൽ, സോണി ഈശോ എന്നിവർ മരുമക്കൾ 

 5 കൊച്ചുമക്കളും ഉണ്ട്.

ഈശോ മാത്യുവിൻ്റെ ജീവിതസാക്ഷ്യവും നന്മയും സ്നേഹവും എല്ലാവർക്കും എന്നും പ്രചോദനമായിരുന്നു.

ജനുവരി 24 നു  (ശനി),   സംസ്കാര ശുശ്രൂഷകൾ മണ്ണാറകുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് നടത്തുന്നതാണ്.

ലൈവ് ബ്രോഡ്കാസ്റ്റ് ലിങ്ക് താഴെ 

വിവരങ്ങൾക്ക്: ഷോജി  ഈശോ-813-758-4629

ഷോമി  ഈശോ-813 451-9634

Link:

https://youtube.com/live/YcCKQgmdPwE?feature=share
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക