ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ചിക്കാഗോയിൽ അന്തരിച്ചു.
റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ കുരുവിള യാണ് ഭാര്യ. റെയിച്ചൽ മാത്യു ഏക മകൾ. ടൈറ്റസ് മാത്യു മരുമകനാണ്. ജെയിംസ്, ജസ്റ്റിൻ, പാസ്റ്റർ ജോഷ്, എലിസബേത് എന്നിവർ കൊച്ചുമക്കളാണ്.
തിരുവല്ല ശാരോൻ ബൈബിൾ കോളജിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963ല്‍ അമേരിക്കയിൽ എത്തിയ പരേതൻ മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. ചിക്കാഗോയിലെ വിവിധ സഭകളുടെ രൂപീകരണത്തിൽ മുഖ്യപങ്കാളിയായിരുന്നു. ആന്ധ്രയിലും കമ്പംമേട്ടിലും ഐപിസി സഭകളുടെ പാസ്റ്ററായും ചില വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
കനോഷ്യയിലുള്ള ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ അംഗവും സഹശുശ്രൂഷകനും ആയി പ്രവർത്തിച്ചു വരവേയായിരുന്നു അന്ത്യം. ശവസംസ്കാരം പിന്നീട്.