മേരി തോമസ് (87) വിര്‍ജീനിയ

Published on 05 December, 2025
മേരി തോമസ് (87) വിര്‍ജീനിയ

വാഷിംഗ്ടൺ ഡി.സി:  വിർജീനിയ  ഹെൺഡനിൽ  താമസിച്ചിരുന്ന മേരി തോമസ്  (87)  അന്തരിച്ചു.

കടമ്പനാട്  ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണിയാണ്. 1970-കളിൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാൻഡ്രിയ  സിറ്റിക്കുവേണ്ടി ജോലി ചെയ്തു  . വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിലെ സജീവ അംഗം ആയിരുന്നു.

സംസ്കാരം ഡിസംബർ 6  ശനിയാഴ്ച്ച   വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ. വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുഷകൾക്ക് നേതൃത്വം  നൽകുന്നതാണ്.

തുടർന്ന് സംസ്കാരം മെരിലാൻഡിൽ 16225 നോർബെക്ക്  മെമ്മോറിയൽ പാർക്കിൽ.

news:  രാജൻ വാഴപ്പള്ളിൽ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക