ബെൽറ്റ്‌സ്‌വിൽ, മേരിലാൻഡ്: ഇന്ത്യൻ വിദേശകാര്യ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന കേശവൻ ശിവരാജൻ (95) മെരിലാൻഡിൽ അന്തരിച്ചു.
പത്തനംതിട്ടയിലെ
ഇലന്തൂരിൽ പരേതനായ ആർ. കേശവന്റെയും നാരായണി അമ്മയുടെയും പുത്രനാണ്.
ഇന്ത്യൻ വിദേശകാര്യ സർവീസിൽ (വിദേശകാര്യ മന്ത്രാലയം) പ്രവർത്തിച്ച
അദ്ദേഹം കിഴക്കൻ പാകിസ്ഥാൻ (ബംഗ്ലാദേശ്), സിലോൺ (ശ്രീലങ്ക), ബർമ്മ
(മ്യാൻമർ) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ഒടുവിൽ യു.എസിലെത്തി. 1977 ൽ
സർവീസിൽ നിന്ന് റിട്ടയർ ചെയ്യുകയും കുടുംബത്തോടൊപ്പം യു.എസിൽ
സ്ഥിരതാമസമാക്കുകയും ചെയ്തു.
സഹോദരങ്ങളായ ചന്ദ്രമതി, ലീലാഭായ്,
നടരാജൻ, ലളിതഭായ്, രത്‌നവല്ലി എന്നിവർ നേരത്തെ മരണമടഞ്ഞു. സഹോദരൻ
ത്യാഗരാജൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്
ഭാര്യ മധുരം. മക്കൾ: ലേഖ, രാജേഷ്. മരുമകൻ ജോൺ. മുൻ മരുമകൾ ഡെസ്മ നേരത്തെ അന്തരിച്ചു
പേരക്കുട്ടികൾ: ഡില്ലൺ, അർജുൻ, പൂജ
ശവസംസ്കാര വിവരങ്ങൾ:
ഡിസംബർ
6, ശനി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ: ഹൈൻസ്-റിനാൾഡി ഫ്യൂണറൽ ഹോം,
11800 ന്യൂ ഹാംഷെയർ അവന്യൂ, സിൽവർ സ്പ്രിംഗ്, എംഡി 20904
301-622-2290