മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88) ന്യൂയോർക്ക്

Published on 01 December, 2025
മറിയാമ്മ കുര്യൻ  വാളിപ്ലാക്കൽ (88) ന്യൂയോർക്ക്
ന്യൂയോർക്ക്: ആദ്യകാല മലയാളികളിൽ ഒരാളായ   മറിയാമ്മ കുര്യൻ  വാളിപ്ലാക്കൽ (88)  അന്തരിച്ചു.  പാലാ - എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ - മറിയം ദമ്പതികളുടെ മകളാണ്. എഴുപതുകളിലാണ്  അമേരിക്കയിൽ എത്തിയത്. ദീർഘകാലം വിവിധ ഹോസ്പിറ്റലുകളിൽ നേഴ്സ് ആയി  ജോലിചെയ്തു. 
ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.

സഹോദരങ്ങൾ: പരേതയായ  റോസമ്മ, അച്ചാമ്മ, പരേതയായ ത്രേസ്യാമ്മ,  ഏലിയാമ്മ തേവാരിൽ, കുര്യൻ വാളിപ്ലാക്കൽ, മാത്യു വാളിപ്ലാക്കൽ, ജോസഫ് വാളിപ്ലാക്കൽ, പരേതനായ  തോമസ് വാളിപ്ലാക്കൽ (ന്യൂയോർക്ക്), സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, സ്കറിയാ വാളിപ്ലാക്കൽ. ഫാ. ആൻറണി വാളിപ്ലാക്കൽ (ഒ.എഫ്.എം)  (അയർലൻഡ്)  സഹോദര പുത്രനാണ്.  

പൊതുദർശനം: ഡിസംബർ 1 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 8 മണി വരെ. സിനാട്ര മെമ്മോറിയൽ ഹോം, യോങ്കേഴ്സ്  (Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704) 

സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 3  ബുധനാഴ്ച രാവിലെ 10  മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ.  (St. Thomas Syro Malabar Church, 810E, 221 St. Bronx)

തുടർന്ന് സംസ്‍കാരം  വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ . (Mount Calvary, 575 Hillside Ave, White Plains, NY 10603)

Contact : John Valiplackal – 917 657 1347

news: ഷോളി കുമ്പിളുവേലി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക