ഓസ്റ്റിന്‍: അമേരിക്കയിലെ ഓസ്റ്റിന്‍, ഇന്ത്യയിലെ അലഹാബാദ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഫാ. സുനീത് കൊല്ലിത്താനത്ത് മലയിൽ (76) അന്തരിച്ചു.1967ൽ ഇന്ത്യൻ മിഷനറി സൊസൈറ്റിയിൽ ചേർന്നു. 1967-70 കാലഘട്ടങ്ങളിൽ ഉത്തർപ്രദേശിലെ വാരാണസിയിലെ ക്രൈസ്റ്റ് നഗറിൽ പോസ്റ്റലൻസിയും 1970-71ൽ നോവിഷേറ്റും പൂർത്തിയാക്കി സുനിത് എന്ന പേര് സ്വീകരിച്ചു.
ബീഹാർ ഹജാരിബാഗ് കൊടർമാ മിഷനിൽ സ്കൂൾ അധ്യാപകനായും സേവനം ചെയ്തു. അലഹാബാദ് രൂപതയിലെ തെരേസപുർ ഇടവക വൈദികനായും പാരിഷ് സ്കൂളിലെ മാനേജരായും ഐഎംഎസ് മൈനർ സെമിനാരിയിലെ അധ്യാപകനായും പ്രവർത്തിച്ചു.
ഐഎംഎസിന്റെ വാരാസി പ്രോവിൻസിന്റെ ട്രഷററായും സേവനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ ഓസ്റ്റിൻ രൂപതയിൽ പാസ്റ്ററായി മിഷനറിയായും സേവനം ചെയ്തു. 2012ൽ ഖാഗ സെന്റ് മേരീസ് സ്കൂളിൽ മാനേജരായും സുപ്പീരിയറായും പ്രവർത്തിച്ചു. 2019 ഏപ്രിലിൽ അലഹാബാദ് രൂപതയിലെ ഫത്തെപുരിൽ ഐഎംഎസ്സിന്റെ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരും കറസ്പോണ്ടന്റുമായിരുന്നു.
വെമ്പളളി കളത്തൂർ കെ.ജെ. ചാക്കോയുടെയും മറിയത്തിന്റെയും മകനാണ്.
സഹോദരങ്ങൾ: പാലാ രൂപത മുൻ വികാരി ജനറൽ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. പോൾ കൊല്ലിത്താനത്ത് മലയിൽ (പോർച്ചുഗൽ ലിസ്ബൻ രൂപത ഫൊറോന വികാരി), സിസ്റ്റർ ലിറ്റി (ഗോരഖ്പുർ മിഷൻ), ആനിക്കുട്ടി, മേരി, ലില്ലി, മാത്തച്ചൻ, ടോമി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന്.