ഏലിയാമ്മ ഫിലിപ്പ് (75); ന്യൂ യോർക്ക്

Published on 27 November, 2025
ഏലിയാമ്മ ഫിലിപ്പ് (75); ന്യൂ യോർക്ക്


ന്യൂ യോർക്ക്  : ചെങ്ങന്നൂർ പെണ്ണുക്കര കടവിലേവീട്ടിൽ കുടുംബാംഗം  ഫിലിപ്പ് ജോണിന്റെ (ന്യൂ യോർക്ക്) ഭാര്യ ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു.  സംസ്കാരം  തിങ്കൾ,  ചൊവ്വ (ഡിസംബർ 1,2) തീയതികളിലായി സ്റ്റാറ്റൻ ഐലന്റിൽ നടക്കും. മകൾ : സൂസൻ ഫിലിപ്പ് (PA, Richmond University Medical Center, Staten Island).  ആലപ്പുഴ പുത്തൻപറമ്പിൽ കുടുംബാംഗം സുജിത്  ഫ്രാൻസിസ് (Electronic Engineer, NY City) ജാമാതാവും,  സാമൂവൽ ഫിലിപ്പ് ഫ്രാൻസിസ് പേരക്കുട്ടിയുമാണ്.  

സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച് ഇടവക അംഗങ്ങളാണ് ജോണും കുടുംബവും. വെണ്ണിക്കുളം മേമല പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മറിയാമ്മ ജോൺ (Detroit, Michigan) മൂത്ത സഹോദരിയാണ്.

ഡിസംബർ 1- തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ മാർത്തോമാ ദേവാലയത്തിൽ വെച്ച് പൊതുദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കും.  ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിൽ നടക്കുന്ന മരണാനന്തര ശുശ്രുഷകൾക്ക് ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ സംസ്കാരം.  ശുശ്രുഷകൾക്ക് മാർത്തോമാ ചർച്ച്  വികാരി റെവ. എം.  സി.  വര്ഗീസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്.  

പരേതയുടെ വേർപാടിൽ വിവിധ ഇടവകകളിലെ വൈദിക ശ്രേഷ്ഠർ,  സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌  ജേക്കബ്  ജോസഫ്,  കേരള സമാജം പ്രസിഡന്റ്‌  പ്രിൻസ് തോമസ് , സ്റ്റാറ്റൻ ഐലൻഡ് സീനിയർ ഫോറം പ്രസിഡന്റ്‌ തോമസ് തോമസ് പാലത്തറ,  സാമൂഹ്യ പ്രവർത്തകൻ ക്യാപ്റ്റൻ രാജു ഫിലിപ്പ് തുടങ്ങിയവർ അനുശോചിച്ചു.  
അനുസ്മരണ ശുശ്രുഷകളും,  സംസ്കാര ചടങ്ങുകളും 
Sojimedia ലൈവ് സ്ട്രീമിങ് ചെയ്യുന്നതാണ്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക