റവ ജോര്‍ജ്ജ് സി. മാത്യു (97): വിര്‍ജീനിയ

Published on 26 November, 2025
റവ ജോര്‍ജ്ജ് സി. മാത്യു (97): വിര്‍ജീനിയ
വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിലെ അംഗമായിരുന്ന റെവ ജോര്‍ജ്ജ് സി. മാത്യു (97)
നവംബര്‍ 24-ന് വിര്‍ജീനിയയിലെ ബര്‍ക്കില്‍ മകള്‍ റേച്ചല്‍ ജോര്‍ജ്ജിന്റെ വസതിയില്‍ അന്തരിച്ചു.

മാര്‍ത്തോമ്മാ സഭയിലെ മുതിര്‍ന്ന അച്ചന്‍മാരില്‍ ഒരാളായിരുന്ന ജോര്‍ജ്ജ് മാത്യു അച്ചന്‍ ദൈവത്തോടുള്ള
വിശ്വസ്തമായ സേവനജീവിതം നയിച്ച ഒരു അനുഗ്രഹീത ദാസനായിരുന്നു.1928 ജനുവരി 6-ന്, ദൈവഭക്തിയുള്ള ഒരു മാര്‍ത്തോമ്മാ കുടുംബത്തിലെ എട്ട് മക്കളില്‍ ഒരാളായി സി. ജി. മാത്യുവിന്റെയും സാറാ മാത്യുവിന്റെയും മകനായി ജനിച്ചു. അദ്ദേഹം ഇന്ത്യയിലെ ജബല്‍പൂരിലെ ലിയോണാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടി.

1957-ല്‍ അച്ചനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, പല പതിറ്റാണ്ടുകളോളം കേരളത്തിലും ഇന്ത്യയിലെ
വിവിധ ഭാഗങ്ങളിലും നിരവധി മാര്‍ത്തോമ്മാ സഭകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

ഭാര്യ: പരേതയായ സാറമ്മ ജോര്‍ജ്ജ്.

മക്കള്‍: റേച്ചല്‍ ജോര്‍ജ്ജ്, മാത്യു സി. ജോര്‍ജ്ജ്, എബ്രഹാം സി. ജോര്‍ജ്ജ്.
മരുമക്കള്‍: എലിസബത്ത് ജോര്‍ജ്ജ്, സുസന്‍ എബ്രഹാം; ആറു കൊച്ചുമക്കള്‍ ഐറീന്‍, സാറാ, പ്രകാശ്. പ്രിയങ്ക,മോഹന്‍, മഹിമ,

1990-ല്‍ സജീവ ശുശ്രൂഷയില്‍ നിന്ന് വിരമിച്ചതിന് ശേഷം  ഡി.സി. മെട്രോ പ്രദേശത്തെ മാര്‍ത്തോമ്മാ
ദേവാലയങ്ങളിലെ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സംസ്‌കാരം പിന്നീട്.





മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക