ജേക്കബ് തടത്തേൽ (തമ്പി, 61) : ന്യൂയോർക്ക്

Published on 23 November, 2025
ജേക്കബ് തടത്തേൽ (തമ്പി, 61) : ന്യൂയോർക്ക്
ജീമോൻ റാന്നി

ന്യൂയോർക്ക് : ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ  താമസിക്കുന്ന കണ്ണൂർ കണിച്ചാർ തടത്തേൽ ജേക്കബ് ചാക്കോ (തമ്പി) (61) അന്തരിച്ചു;.

ഭാര്യ; കണ്ണൂർ കുളക്കാട് ഓലിക്കുഴിയിൽ ലിസ്സി ജേക്കബ്, 

മക്കൾ: ജോയൽ ജേക്കബ് , ക്രിസ്റ്റീനാ ജേക്കബ്.

സഹോദരർ: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂർ), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂർ), ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്) ലാലി ജയൻ (ന്യൂയോർക്ക്), മിനി മാത്യൂസ് (ഷിക്കാഗോ).

സംസ്കാര ശുശ്രുഷകൾ നവംബർ 23, 24  (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും.

നവംബർ 23-നു ഞായറാഴ്ച്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും നവംബർ 24-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

1987-ൽ അമേരിക്കയിൽ എത്തിയ ജേക്കബ് ന്യൂയോർക്ക് എപ്പിഫനി ഇടവകാംഗവും തുടർന്ന് ശാലേം മാർത്തോമ്മാ ഇടവകയുടെ സ്ഥാപകാംഗവും, ഇടവകയുടെ ആത്മായ ശുശ്രുഷകനും, ഇടവക മിഷനിലെ സജീവ അംഗവുമായിരുന്നു.


കൂടുതൽ വിവരങ്ങൾക്ക് : ഏബ്രഹാം തടത്തേൽ ( ന്യൂയോർക്ക് ) - 516 528 2424
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക