ഹൂസ്റ്റൺ: കൊല്ലം പുത്തൂർ തെക്കേവീട്ടിൽ ജോയൽ ഭവനിൽ ജോയൽ രാജന്റെ ഭാര്യ ടിഞ്ചു ജോയൽ (35) ഹൂസ്റ്റണിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ അടൂർ പറക്കോട് അറുകാലിക്കൽ വെസ്റ്റ് അലക്സ് വില്ലയിൽ സെൽവൻ പി അലക്സ് - ജയ സെൽവൻ ദമ്പതികളുടെ മകളാണ്.
മക്കൾ: അന്ന, ഏബൽ.
മൃതദേഹം നാട്ടിൽ എത്തിച്ച് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്‌കരിക്കും .