പി. റ്റി . തോമസ്
കീക്കൊഴൂർ പൊട്ടക്കുളത്തു വീട്ടിൽ പരേതരായ പി .പി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും മകൻ ശ്രി എബ്രഹാം ഫിലിപ്പോസ് (കുഞ്ഞുമോൻ) (വയസ്സ് 82 )ഡാളസിൽ നിര്യാതനായി. ഭാര്യ ശ്രിമതി ഗ്രേസി ഫിലിപ്പോസ് . മക്കൾ ബീന (ഭർത്താവ് ജോഷുവ), റീനാ (ഭർത്താവ് സജി), ഷേർലി (ഭർത്താവ് വര്ഗീസ്), ഫ്രാങ്ക്‌ളിൻ (ഭാര്യ സിജി).
ഇന്ത്യൻ എയർ ഫോർസിലെ സേവനത്തിനു ശേക്ഷം അമേരിക്കയിൽ എത്തിയ ശ്രി ഫിലിപ്പോസ് ന്യൂ യോർക്ക് വൈറ്റ് പ്ലെയിൻസ് സിറ്റിയിൽ പർച്ചെസിങ് ഓഫീസര് ആയി ജോലി ചെയ്‌തു. ജോലിയിൽ നിന്ന് വിരമിച്ച ശേക്ഷം ഡാലസിലേക്കു താമസം മാറി.
യോങ്കേഴ്‌സിലെ പുതിയ നിയമ സഭയിൽ സജീവ അംഗം ആയിരുന്നു. ഗ്രാമി അവാർഡ് ജേതാവായ മേരി ആൻ ജോർജ് പരേതന്റെ കൊച്ചുമകൾ ആണ്.
പരേതയായ ജെയ്നമ്മ, പരേതനയായ പാസ്റ്റർ എബ്രഹാം ശാമുവേൽ,പരേതനയായ ജോൺ എബ്രഹാം, ശ്രിമതി എലിസബത്ത് തോമസ്, പാസ്റ്റർ ജെയിംസ് എബ്രഹാം, ശ്രി സൈമൺ എബ്രഹാം, ശ്രിമതി എസ്ഥേർ സക്കറിയ , ശ്രിമതി രൂത്ത് തോമസ് എന്നിവർ സഹോദരങ്ങൾ ആണ്
പൊതു ദർശനം സെപ്തംബര് 26 വെള്ളിയാഴ്ച വൈകിട്ട് 6.30 നു ന്യൂ ടെസ്റ്റ് മെന്റ് മിനിസ്ട്രിസ്, 2545 ജോൺ വെസ്റ്റ് ഡാളസ്.. 27 നു രാവിലെ 9.30 നു സംസ്കാര ശുശ്രൂഷ അതെ സ്ഥലത്തു വച്ച് തന്നെ നടത്തപ്പെടും. തുടർന്ന് ന്യൂ ഹോപ്പ് ഗാർഡൻ, സണ്ണി വെയിലിൽ ഭൗതിക ശരീരം സംസ്കരിക്കും.
Friday, Sept 26
6:30 PM – 9:00 PM
Memorial Service
Streaming URL:
https://www.youtube.com/live/6QjNYwIf2cY?feature=shared
Saturday, Sept 27
🕤9:30 AM – 12:00 PM
Funeral Service
Streaming URL:
https://www.youtube.com/live/L5agnBuhjXo?feature=shared