അന്നമ്മ എബ്രഹാം (83); ഡാളസ്:

Published on 10 October, 2023
അന്നമ്മ എബ്രഹാം (83); ഡാളസ്:
ഡാളസ്: പരേതനായ മാന്നാര്‍ മാലിക്കറുകയില്‍ കെ. സി. അബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം പീലിത്തറയില്‍ (83 വയസ്സ്) കേരളത്തിലെ തന്റെ സ്വവസതിയില്‍ അന്തരിച്ചു.

അമേരിക്കയില്‍ ഡാളസില്‍ വര്‍ഷങ്ങളോളം മക്കളുടെ കൂടെ താമസിച്ചിരുന്ന അന്നമ്മ എബ്രഹാം മാന്നാറിലെ സ്വന്തം വീട്ടില്‍ അവസാന നാളുകള്‍ ചിലവഴിക്കുവാന്‍ ആഗ്രഹിക്കുകയും അത് സാധ്യമാക്കുകയും ചെയ്തു.

ഈ വരുന്ന 12 ന് (ഒക്ടോബര്‍ 12) ഉച്ചക്കു 3 മണിയോടെ മരണാനന്തര ശുശ്രൂഷകള്‍ക്കു ശേഷം മാന്നാര്‍ സെയിന്റ് മേരീസ് ക്‌നാനാനായ ചര്‍ച്ചില്‍ അടക്കം ചെയ്യപ്പെടുന്നതായിരിക്കും.

മക്കളും മരുമക്കളും: അച്ചാമ്മ എബ്രഹാം & സാബു എബ്രഹാം താനുവേലില്‍, ജേക്കബ് എബ്രഹാം മാലിക്കാറുകയില്‍ & ജിജി ജേക്കബ്, തോമസ് എബ്രഹാം (റിട്ട. എഞ്ചിനീയര്‍ ഇലെക്ട്രിസിറ്റി ബോര്‍ഡ്) & ബിന്‍സി തോമസ്, ജോര്‍ജ് എബ്രഹാം & ജിനു ജോര്‍ജ്.

കൊച്ചുമക്കള്‍: ബ്ലസന്‍, ബ്രയാന്‍, ജെയ്മി, ജെറിന്‍, അലീന, അല്ലന്‍, ജസ്റ്റിന്‍, ജെഫി.

ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് പി. സി. മാത്യു, കേരളാ അസോസിയേഷന്‍ സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റ്  വര്‍ഗീസ് അലക്‌സാണ്ടര്‍, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സിജു ജോര്‍ജ്  മുതലായ അമേരിക്കയിലെ സംഘടന നേതാക്കള്‍ അനുശോചനം അറിയിച്ചു.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ വിളിക്കാവുന്നതാണ്.

ജോര്‍ജ് എബ്രഹാം 972 697 5272 
ജേക്കബ് എബ്രഹാം 972 522 9205

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക