സാറാമ്മ ജോസഫ് (86) മുംബൈ

Published on 09 October, 2023
സാറാമ്മ ജോസഫ് (86) മുംബൈ
ന്യൂയോര്‍ക്ക്: കായംകുളം പുതുപ്പള്ളി ഇട്ടികത്തറ കുടുംബാംഗം പരേതനായ സോളമന്‍ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് (86) മുംബൈയിലെ ബോറിവില്ലിലുള്ള സ്വഭവനത്തില്‍ അന്തരിച്ചു. സംസ്‌കാരം ഒക്‌ടോബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച മുംബൈയിലെ സേവറി സെമിത്തേരിയല്‍ നടക്കും. ബോറിവില്ലിലെ സി.എസ്.ഐ ചര്‍ച്ച് ഇടവകാംഗമാണ്.

സൂസന്‍ മാത്യു (റിട്ടയേര്‍ഡ് എന്‍.വൈ.സി ഹൗസിംഗ് അതോറിറ്റി ഉദ്യോഗസ്ഥ, സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), ജെയിംസ് ജോസഫ് (മറൈന്‍ എന്‍ജിനീയര്‍, മുംബൈ) എന്നിവര്‍ മക്കളും, ജോണ്‍ ഇ. മാത്യു (ന്യൂയോര്‍ക്ക്), ഗിഫ്റ്റി എന്നിവര്‍ ജാമാതാക്കളുമാണ്.  Dr. Betsy Shibu, Nancy Bills , Kevin and Robin, എന്നിവർ കൊച്ചുമക്കളും  Ryan, Kaitlyn, Sophia and David  എന്നിവർ  കൊച്ചുമക്കളുടെ മക്കളുമാണ്

ദീര്‍ഘകാലമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേത മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നു. കറ്റാനം ഭരണക്കാവില്‍ കരിയാടിയില്‍ പുത്തന്‍വീട് കുടുംബാംഗമായിരുന്ന സാറാമ്മ ജോസഫ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക അനുസ്മരണ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. ഇടവക വികാരി റവ. ഫാ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കി.


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക