താമ്പാ (ഫ്‌ളോറിഡ): ദീര്‍ഘകാലം അമേരിക്കയില്‍ താമസിച്ചിരുന്ന ഏലിയാമ്മ കുരുവിള മച്ചാനിക്കല്‍ (86) നാട്ടില്‍ അന്തരിച്ചു. മച്ചാനിക്കല്‍ പരേതനായ കുരുവിളയാണ് ഭര്‍ത്താവ്. കുന്നുംകുഴയ്ക്കല്‍ കുടുംബാംഗമാണ്.
ഫ്‌ളോറിഡയിലെ താമ്പായില്‍ പുത്രനോടൊപ്പം താമസിച്ചുവന്നിരുന്ന പരേത ഈയടുത്ത നാളിലാണ് നാട്ടിലേക്ക് പോയത്. ദീപ്തമായ സ്മരണകള്‍ ബാക്കിയാക്കി യാത്രയാവുന്ന തങ്ങളുടെ മാതാവിന് ക്‌നാനായ സമുദായത്തിന്റെ അഗാധമായ സ്‌നേഹബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ ആറിന് ചൊവ്വാഴ്ച (06-06- 23) 2.30-ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ പ്രാര്‍ത്ഥനകളും അടക്ക ശുശ്രൂഷകളും നടക്കും.
മകന്‍: ഫെലിക്‌സ് കുരുവിള.
മരുമകള്‍: സാലി ഫെലിക്‌സ് (ഇല്ലിക്കല്‍ കുടുംബാംഗം).
കൊച്ചുമക്കള്‍: സിബില്‍, ജിസില്‍, ടിബില്‍ (എല്ലാവരും അമേരിക്കയില്‍).
വാര്‍ത്ത: സജി കരിമ്പന്നൂര്‍