തങ്കമ്മ കോശി (100): ന്യുയോർക്ക്

Published on 28 May, 2023
തങ്കമ്മ കോശി (100): ന്യുയോർക്ക്
ന്യുയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരി കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ കോശിയുടെ ഭാര്യ തങ്കമ്മ കോശി (100) അന്തരിച്ചു.


പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗമാണ്. സംസ്കാരം മെയ്‌ 29 തിങ്കൾ (നാളെ) രാവിലെ 11 മണിക്ക് ഭവനത്തിലും, ദേവാലയത്തിലും വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക