Image

മലങ്കര സഭയുടെ മികച്ച അധ്യാപകനുള്ള ആചാര്യ അവാര്‍ഡ് നിയാസ് ചോലക്ക്

Published on 21 April, 2015
മലങ്കര സഭയുടെ  മികച്ച അധ്യാപകനുള്ള ആചാര്യ അവാര്‍ഡ്  നിയാസ് ചോലക്ക്
കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ സഭാകവി സി.പി ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള 201415ലെ ആചാര്യ അവാര്‍ഡ് കോഴിക്കോട് കാരന്തൂര്‍ മര്‍കസ് എച്ച്.എസ്.എസിലെ ഫിസിക്കല്‍ അധ്യാപകനും മര്‍കസ് ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുമായി നിയാസ് ചോലക്ക്. 2000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മെയ് അഞ്ചിന് പത്തനംതിട്ട കാതലിക്കേറ്റ് കോളേജില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനം രസകരവും ആകര്‍ഷകവുമാക്കാന്‍ വിവിധ വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങളും പ്രമേയങ്ങളും ഉള്‍കൊള്ളിച്ച് 45 പഠനപാട്ടുകള്‍ അടങ്ങിയ 'പഠനരസം' പുസ്തകവും സിഡിയും തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും സമൂഹത്തില്‍ സ്ത്രീധനം, മയക്കുമരുന്ന്, ശൈശവ വിവാഹം തുടങ്ങിയക്കെതിരെ പോരാടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കേരള ഗവണ്‍മെന്റിന്റെ സെലിബ്രിറ്റി ടീച്ചര്‍ അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു നിയാസ് ചോല.
മലങ്കര സഭയുടെ  മികച്ച അധ്യാപകനുള്ള ആചാര്യ അവാര്‍ഡ്  നിയാസ് ചോലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക