ഉമ്മറത്തറയ്ക്കലങ്കാരമായ് ഒരു മഞ്ഞു തുള്ളി തൻ തലോടലേറ്റും പൊടിപടരും കാറ്റിൽ മുഖമൊളിപ്പിച്ചും ചുറ്റു മതിലിൻ സുരക്ഷയിൽ രമിച്ചും ഒരു കുഞ്ഞു തുളസിച്ചെടി പുഞ്ചിരി തൂകി നിൽപ്പൂ നടുമുറ്റത്തേകയായ്
ആരും തിരിഞ്ഞു നോക്കു- ന്നില്ലൊരു വേളയും ഒരു തുള്ളി നീർ പകരാനും എത്തുന്നില്ലൊരു കൈകളും പൂവില്ല മധുവില്ല ഫലമില്ല അതിനാൽ അടുത്തണയുന്നി- ല്ലൊരു ശലഭവും കിളികളും
തിളയ്ക്കും ചൂടേറ്റ് ഉതിർന്ന ഇലകളെ ശാപവാക്കിനാൽ തൂത്തുവാരുന്നുണ്ടൊരു പരിചാരിക അലസമായ് കഴുകി വൃത്തിയാക്കുന്നു ചുറ്റുമതിൽ എങ്കിലും പകരുന്നില്ലൊരു തുള്ളി - വെള്ളമാ വരണ്ട നെഞ്ചിലും
മുഖത്തേക്കാഞ്ഞു തുപ്പുന്നുണ്ട് പടികടന്നു പോകും ചില അനർത്ഥമാം അതിഥികൾ ഇല പിച്ചി കശക്കുന്നു ചില്ലയിൽ നഖമുന്നുന്നു ചിലർ ചെറു ചെടിതൻ നോവറിയാതെ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല