ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം
AMERICA
23-Jan-2021
AMERICA
23-Jan-2021

ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം.
എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർക്ക് ഷിക്കാഗോയിലെ ഓഹെയർ വിമാനാത്താവളത്തിൽ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് പറക്കാം. ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നിർത്താതെയുള്ള ആദ്യ വിമാനം ജനുവരി 13 ന് സർവീസ് ആരംഭിച്ചു. യു എസിൽ നിന്ന് ഇന്ത്യയുടെ ദക്ഷിണ -മധ്യ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് പുതിയ റൂട്ടിനെ സ്വാഗതം ചെയ്യുന്നത്.
ബുധാനാഴ്ചകളിൽ പ്രാദേശിക സമയം രാത്രി 9.30 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 4 മണിക്ക് ഹൈദരാബാദിൽ എത്തിച്ചേരും. വിശാഖപട്ടണം, വിജയവാഡ, കോൽക്കത്ത, ബംഗളുരു എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിച്ചാണ് യാത്ര. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50 ന് ഹൈദരാബാദിൽ നിന്ന് വിമാനം തിരിച്ച് ഷിക്കാഗോയിലേക്ക്. വൈകുന്നേരം 6.05 ന് എത്തിച്ചേരും.
238 പേരാണ് ആദ്യ യാത്രയിൽ വിമാനത്തിൽ ഉണ്ടായിരുന്നത്. സമയലാഭം ഉണ്ടെന്നതുകൊണ്ട് യാത്രക്കാർ തൃപ്തരാണ്. ഇന്ത്യ ഗവണ്മെന്റിന്റെ ഈ നീക്കത്തെ അഭിനന്ദിക്കാനും അവർ മറന്നില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments