Image

ഫാ. റോയി കണ്ണന്‍ചിറയുടെ മാനന്തവാടി പ്രസംഗത്തിന് ഒരു വിയോജനക്കുറിപ്പ് (ചാക്കോ കളരിക്കല്‍)

Published on 26 September, 2019
ഫാ. റോയി കണ്ണന്‍ചിറയുടെ  മാനന്തവാടി പ്രസംഗത്തിന് ഒരു വിയോജനക്കുറിപ്പ് (ചാക്കോ കളരിക്കല്‍)
സെപ്റ്റംബര്‍ 15, 2019ല്‍ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്‍റ്ററില്‍വെച്ച് "സമര്‍പ്പിത സംഗമം" എന്ന പേരില്‍ വിവിധ സന്ന്യാസിനീസമൂഹത്തിന്‍റെ ഒരു സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിലെ ഒരു പ്രാസംഗികനായിരുന്നു ഫാദര്‍ റോയി കണ്ണന്‍ചിറ സിഎംഐ. "തീ പാറുന്ന വാക്കുകളുമായി" എന്നു വിശേഷിപ്പിച്ച ആ പ്രസംഗത്തിന്‍റെ അര്‍ത്ഥസൂന്യതയെ തുറന്നു കാണിക്കാനാണ് ഞാന്‍ ഇതെഴുതി പ്രസിദ്ധീകരിക്കുന്നത്.

പരസ്യമായി പറയേണ്ടതില്ലെന്ന് വിചാരിച്ചിരുന്ന ചില രഹസ്യങ്ങളുടെ പരസ്യപ്രഖ്യാപനത്തിനുള്ളഅര്‍ത്ഥപൂര്‍ണമായഒരുസമ്മേളനമാണ്അത് എന്ന്ഫാദര്‍ റോയി തന്‍റെ പ്രസംഗത്തിന്‍റെ ആരംഭത്തില്‍ പറയുകയുണ്ടായി. എന്താണാവോആ രഹസ്യങ്ങള്‍? ന്യൂനപ്പട്ടികയുടെആധ്യാത്മികതയും കണക്കുപെരുക്കലും ‘ഉടുപ്പ്ഉടല്’എന്ന പുതിയദൈവശാസ്ത്രവും ഒരു പോക്കറ്റിലെ ദുര്‍ഗന്ധവും മറുപോക്കറ്റിലെ സുഗന്ധവും എല്ലാം സന്ന്യസ്തജീവിതശൈലിയെ പൊക്കിപ്പറയാന്‍വേണ്ടി രൂപകല്പനചെയ്ത് അവതരിപ്പിച്ചആ പ്രസംഗംവിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്‍  ശ്രവിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്ആ പ്രസംഗത്തില്‍ യാതൊരു കഴമ്പുമില്ലെന്നും സന്ന്യസ്തജീവിതശൈലിയെ പൊക്കിപ്പറയുന്ന പരസ്യപ്പെടുത്തലുമാണെന്നുമാണ്. ഇതാണോ പറയേണ്ടതില്ലെന്നു വിചാരിച്ച രഹസ്യം? ഇതില്‍ ഒരു രഹസ്യവുമില്ല. വിവാഹിതരായി കുഞ്ഞുങ്ങളെ ജനിപ്പിച്ച് നെറ്റിയിലെ വിയര്‍പ്പുകൊണ്ട് കുടുംബംപോറ്റിജീവിക്കുന്ന കുടുംബജീവിതശൈലിയാണ് ഉത്തമ െ്രെകസ്തവജീവിതശൈലിയെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്.സുവിശേഷസാക്ഷ്യമല്ലേ സത്യം?

തിരുവനന്തപുരത്തുനടന്ന ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കായികമത്സരത്തില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ വിസര്‍ജ്യം ഒരു കന്ന്യാസത്രീ തൂവാലയില്‍ പൊതിഞ്ഞ് പോക്കറ്റിലിട്ട സംഭവം കന്ന്യാസ്ത്രികളുടെ പ്രവര്‍ത്തിയെ പൊക്കിപ്പറയാന്‍വേണ്ടി ഫാദര്‍ റോയി വികാരഭരിതനായി അവതരിപ്പിക്കുന്നതു കേട്ടപ്പോള്‍ സത്യത്തില്‍അദ്ദേഹത്തോട് എനിക്ക് സഹതാപം തോന്നി. കാരണം ഈ ലോകം മുഴുവന്‍ ലക്ഷക്കണക്കിന് നേഴ്‌സുമാര്‍ രാപകലില്ലാതെ കോടിക്കണക്കിന് ജനങ്ങളുടെ മലമൂത്രവിസര്‍ജനമെടുക്കുന്നു. നക്കാപ്പിച്ച ശമ്പളം നല്‍കി രാപകലില്ലാതെ ആശുപത്രികളില്‍ പണിയെടുക്കുന്ന നേഷ്‌സുമാര്‍ അല്പം ശമ്പളം കൂട്ടിത്തരാന്‍ ആവശ്യപ്പെട്ടാല്‍ 'സഭയെ നശിപ്പിക്കുന്നവര്‍' എന്ന് മുദ്രകുത്തുന്ന സഭാധികാരത്തിന്‍റെ വക്താവിന് കന്ന്യാസ്ത്രികളുടെ പ്രവര്‍ത്തികളെമാത്രം പൊക്കിപ്പറയുന്നതിലെ അനൗചിത്യം എന്തേ മനസ്സിലാക്കാന്‍ സാധിക്കാതെ പോയത്?അങ്കമാലിയിലെ പെരുവഴിയില്‍കൂടി ളോഹയിട്ടവര്‍ നേഴ്‌സുമാര്‍ക്കെതിരായി മുദ്രാവാക്യം മുഴക്കി നീങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതവും ലജ്ജയും തോന്നി.ഉടുപ്പിനുള്ളില്‍ (ളോഹയ്ക്കുള്ളില്‍) ഒരുടലുണ്ടെങ്കില്‍ നേഷ്‌സുമാരുടെ ഉടുപ്പിനുള്ളിലും ഒരുടലുണ്ടെന്ന് നാം ഓര്‍മിക്കണം. സന്ന്യസ്തരായ സ്ത്രീകളുടെപ്രവര്‍ത്തികളെതാഴ്ത്തിപ്പറയുകയല്ലഞാനിവിടെ. അടിമത്തത്തില്‍കൂടിയുള്ള സേവനത്തെക്കാള്‍ കുടുംബത്തെ പോറ്റാന്‍വേണ്ടി ശമ്പളംവാങ്ങിക്കൊണ്ട് സ്വാതന്ത്യത്തോടെ ജോലി ചെയ്യുന്ന നേഷ്‌സുസഹോദരികളെ പൊക്കിപ്പറഞ്ഞില്ലെങ്കിലും ‘സഭയെ നശിപ്പിക്കുന്നവര്‍’ എന്നുപറഞ്ഞ് ആക്ഷേപിക്കരുത്.

സഭ എന്നുപറഞ്ഞാല്‍ ദൈവജനത്തിന്‍റെ കൂട്ടായ്മയാണെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്. സഭ പട്ടക്കാരുടെ കൂട്ടായ്മയല്ല; സന്ന്യസ്തരുടെ കൂട്ടായ്മയല്ല. വൈദികര്‍ ഇന്ന് വിശ്വാസികള്‍ക്ക് ചെയ്തുകൊടുക്കുന്ന ആധ്യാത്മികാവശ്യങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ എണ്ണിവാങ്ങിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ ഇടവകക്കാര്‍ക്ക് സേവനമല്ല, മറിച്ച് മെത്രാന്‍ നിയോഗിച്ച ഇടവകയിലെ ജോലി നിറവേറ്റുകയാണ് ചെയ്യുന്നത്. പാരിതോഷികം പറ്റാതെ സഹജീവികള്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കുന്നതിനെയാണ് സേവനം എന്നപദംകൊണ്ട് നാം നനസ്സിലാക്കുന്നത്.
സന്ന്യാസജീവിതശൈലി തെരെഞ്ഞെടുത്തു, ളോഹയിട്ടു എന്നകാരണത്താല്‍ ക്രിസ്തുവിന്‍റെ പാതകളെ അവര്‍ പിന്തുടരുന്നു എന്ന് പണ്ടുകാലങ്ങളില്‍ വിദ്യാവിഹീനരായ വിശ്വാസികള്‍ അന്ധമായി വിശ്വസിച്ചിരുന്നു.അക്കാലം മാറി. ക്രിസ്തു എന്തായിരുന്നുയെന്നും എന്തിനുവേണ്ടി നിലകൊണ്ടുയെന്നും നമ്മില്‍നിന്ന് എന്താഗ്രഹിക്കുന്നുയെന്നും ഇന്ന് സാധാരണ വിശ്വാസികള്‍ക്കുപോലും അറിയാം. ചാരമെറിഞ്ഞ് സാത്താനെഒഴിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി. ഇടതുകരംകൊണ്ട് കൊടുക്കുന്നത് വലതുകരം അറിയരുതെന്ന് പറഞ്ഞു പഠിപ്പിച്ച ക്രിസ്തുനാഥന്‍റെ ശിഷ്യരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പുരോഹിതവര്‍ഗം സ്വയം പുകഴ്ത്തലിനും അധികാരത്തിനുംവേണ്ടി യഥാര്‍ത്ഥ ക്രിസ്തിയ വിശ്വാസികളെയും സന്ന്യസ്ത ജീവിതം ആഗ്രഹിക്കുന്ന കന്ന്യാസ്ത്രികളെയും സ്വന്ത ഇഷ്ടപ്രകാരം ദാസ്യവൃത്തിക്കും ലൈംഗിക ആഗ്രഹപൂര്‍ത്തിക്കും ഉപയോഗിക്കുന്നത് അപലപനീയമാണ്. ഒരു മെത്രാനോ വൈദികനോ തെറ്റുചെയ്താല്‍ എന്തുകൊണ്ട് നിങ്ങള്‍ ആ വ്യക്തിയുടെ പ്രവര്‍ത്തിയെ സമൂഹത്തില്‍ തള്ളിപ്പറയുന്നില്ല? തള്ളിപ്പറയുന്നില്ലാ എന്നുമാത്രമല്ല, അയാളെ ജനമധ്യത്തില്‍ സാധൂകരിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ അളവില്ലാത്ത സമ്പത്തും രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നു. അത് വിശ്വാസികളില്‍ ഏല്‍പ്പിക്കുന്ന മുറിവിന്‍റെ ആഴം നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?വളരെ ദയനീയമായ അവസ്ഥ.

അടുത്തകാലങ്ങളില്‍വൈദികര്‍ക്ക് ഉടുപ്പിട്ടുകൊണ്ട് പെരുവഴിയില്‍കൂടി നാണംകെട്ടിട്ട് നടക്കാന്‍ സാധിക്കാത്തതിന്‍റെ കാരണം ഉടുപ്പിനുള്ളിലുള്ള ഉടലിന്‍റെ ചൊറിച്ചിലുകൊണ്ടാണെന്ന് ഫാദര്‍ റോയി മനസ്സിലാക്കണം.അല്മായരായ ഞങ്ങള്‍ക്കുള്ള നാണത്തിനും നിങ്ങളല്ലേ കാരണക്കാര്‍?ന്യൂജന്‍ സന്ന്യസ്തരുടെയും വൈദികരുടെയും കൈയ്യിലിരുപ്പ്വളരെ മോശം.ഇടവക സ്‌നേഹികളായ ദേശത്തുപട്ടക്കാര്‍ ഇന്ന്  അന്ന്യം നിന്നുപോയി. മെത്രാന് ഓശാനപാടുന്ന ഗുണ്ടാ അച്ചന്മാരുടെ വിളയാട്ടമാണിപ്പോള്‍. അതുകൊണ്ടല്ലേ കന്ന്യാസ്ത്രികളില്‍നിന്ന് ലൈംഗികസഹായസന്നദ്ധത ലഭിക്കാന്‍ അവരുടെ സാമ്പത്തികവും ആധ്യാത്മികവുമായ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നത്? സാധാരണ വിശ്വാസികള്‍ക്കെല്ലാം ആ സത്യമറിയാം. അതിന് ചാനലുകാരെ 'ചാനല്‍ തമ്പുരാക്കന്മാര്‍' എന്നോ 'മാധ്യമ പ്രഭുക്കളെന്നോ' വിളിച്ച് ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. ചാനലുകാരോ വിശ്വാസികളോ ഭൂമി കള്ളക്കച്ചവടം നടത്തിയില്ല; കന്ന്യാസ്ത്രികളെ ലൈംഗികമായി പീഡിപ്പിച്ചില്ല; പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കിയില്ല; ബാലപീഡനം നടത്തിയിട്ടില്ല; പാവപ്പെട്ടവരുടെ ബാങ്ക്‌ലോണ്‍ തട്ടിയെടുത്തില്ല.‘അഭിവന്ദ്യരായ’ പുരോഹിതവര്‍ഗംനാറ്റിച്ച് ഗുണംവരുത്തിയതിന് ചാനലുകാര്‍ എന്തുപിഴച്ചു?ദൈവജനം എന്തുപിഴച്ചു? സഭയിലെ ഭിന്നിപ്പിന്‍റെ ആത്മാവ് വിമതരിലോ മാധ്യമങ്ങളിലോ അല്ല. അത് സഭയില്‍ തെറ്റുചെയ്ത വിമതപുരോഹിതരിലാണ്. ഈ സത്യം സഭാധികാരം തിരിച്ചറിയണം. ചെയ്ത തെറ്റ് മറച്ചുവയ്ക്കാതെ അംഗീകരിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യുന്ന ഒരു സഭാശൈലി ആരംഭിച്ചേ തീരൂ. അതിന് ഇനിയെങ്കിലും വൈകരുത്. 'ബിസിനസ് ആസ് യൂഷ്യല്‍' ഇനി ചിലവാകുകയില്ല.

വഞ്ചി സ്ക്വയറില്‍ വന്നിരുന്ന കന്ന്യാസ്ത്രികളും പുരോഹിതരും ഇന്നനുഭവിക്കുന്ന വേദനകളുടെയും യാതനകളുടെയും തിരസ്കരണങ്ങളുടെയും കാരണം ഉടുപ്പിന്‍റെ അടിമത്തം കൊണ്ടുമാത്രമാണ്.ഞങ്ങള്‍ അടിമകളല്ലായെന്ന് തൊണ്ടകീറിക്കാറിയിട്ട് കാര്യമില്ല.  ളോഹധാരികള്‍ക്ക് അടിമകളാകാതിരിക്കാന്‍ നിങ്ങളുടെ നിയമം അനുവദിക്കുന്നില്ലല്ലോ. അനുസരണത്തിന്‍റെ കീഴ്വഴക്കം നിയമാനുസൃണമാക്കുന്ന വിദ്യയുടെ ഉപജ്ഞാതാക്കളാണല്ലോ സഭാധികാരികള്‍.സന്ന്യാസസഭകളിലെ അനുസരണസംസ്കാരത്തിലൂടെ ഒരു വ്യക്തിയെ എത്രയോ ദ്രോഹിക്കാവോ അത്രയും ദ്രോഹിച്ചിട്ട് അവരെ സഫീറയെന്നുവിളിക്കാന്‍ ഒരു വൈദികമനസ്സിനേ സാധിക്കൂ.അത് മനസ്സിലാക്കാന്‍ ജവഉയുടെ ആവശ്യമില്ല.സന്ന്യസ്തസഭകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നവരെ സഫീറമാരാക്കി,‘സഫീറസിന്‍ഡ്രം’ ബാധിച്ചവരാക്കി പുശ്ചിച്ചവഹേളിക്കാന്‍ ശ്രമിക്കുന്നതിനുപകരംകാലഹരണപ്പെട്ട നിയമസംഹിതകളെകാലോചിതമായി തിരുത്തിയെഴുതിനവീകരിക്കുന്നതിനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്. കുറെ കന്ന്യാസ്ത്രികളെ തടുത്തുകൂട്ടി ന്യായീകരണ തൊഴിലാളികള്‍ സന്ന്യാസജീവിതശൈലിയുടെ മഹത്വത്തെപ്പറ്റി പൊക്കിപ്പറഞ്ഞ് കൈയ്യടിവാങ്ങി സ്വയം തൃപ്തിപ്പെടാമെന്നല്ലാതെ ഇത്തരം പ്രസംഗങ്ങള്‍ക്ക് പൊതുജനമധ്യത്തില്‍ പ്രസക്തിയൊന്നുമില്ല.

നൂറ്റാണ്ടുകളായി കന്ന്യാസ്ത്രികളുടെ തലച്ചോറിനെ മരവിപ്പിച്ച്അവരെ അടിമകളാക്കി. അത്ആഗോളസഭയുടെ നേട്ടം. കേരളസഭയില്‍ ശാലോമും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുംകൂടി കഴിഞ്ഞ 2030 വര്‍ഷങ്ങള്‍കൊണ്ട് വിശ്വാസികളുടെ തലച്ചോറും മരവിപ്പിച്ച്അവരെയും അടിമകളാക്കി. ഇത്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ കേരളസഭയുടെ നേട്ടം! സന്ന്യസ്തരുടെ ഇടയിലെ അവിശ്വസനീയമായ അജ്ഞത അപാരം തന്നെ!!

ഒരുകാലത്ത് സഭ ഒരു സാമ്രാജ്യത്വസ്ഥാപനമായിരുന്നു. യേശുവുമായി ആ സഭയ്ക്ക് പുലബന്ധംപോലുമില്ല. അതിന്ന് തകര്‍ന്നുകൊണ്ടിരിക്കുന്നത് അവര്‍ കാണുന്നു. സീറോ മലബാര്‍ സഭയിലും തകര്‍ച്ചകള്‍ നടക്കുന്നു. അതവരുടെ പെരുമാറ്റദൂഷ്യംകൊണ്ടാണ് സംഭവിക്കുന്നത് എന്നവര്‍ക്കറിയാം. ആ തര്‍ച്ചയുടെ കാരണങ്ങളെ വെള്ളപൂശാനുള്ള ബഹളത്തിന്‍റെ ഭാഗമാണ് മാനന്തവാടിയിലെയും തൃശൂരിലെയുമെല്ലാം സന്ന്യസ്തസംഗമം. കുമാരന്‍ നോബിളായിരുന്നു തൃശൂര്‍ സംഗമത്തിലെ പ്രധാനപ്രഭാഷകന്‍ എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, അതിലെ പൊള്ളത്തരവും അപഹാസ്യതയും. ആത്മീയത നഷ്ടപ്പെട്ട സന്ന്യാസം ഉടലില്ലാത്ത ളോഹമാത്രമാണെന്ന്, ചിന്തിക്കുന്ന വിശ്വാസികള്‍ തിരിച്ചറിയുന്നു.

തിരുത്തലിന് തയ്യാറാകാതെ, കുറ്റം മുഴുവന്‍ ചാനലുകാരുടെ തലയില്‍ കെട്ടിവെച്ച് ഇനിമുതല്‍ അന്തിച്ചര്‍ച അവസാനിപ്പിച്ച് വാപൊത്തിയിരുകൊള്ളണമെന്ന് പ്രഖ്യാപിക്കാന്‍ ‘ന്യായീകരണസിന്‍ഡ്രം’ ബാധിച്ച മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമേ കഴിയൂ.ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള സീറോ മലബാര്‍ സഭയെയോ അതിന്‍റെ ഭാഗമായ സിഎംഐ സഭയെയോ ആരും തൊട്ടുകളിക്കുകയില്ലായെന്ന വൈദികഹുങ്കാണ് ചാനലുകാരെ അടച്ചാക്ഷേപിക്കാനും അവര്‍ക്ക് മുന്നറിയിപ്പുനല്‍കാനുംറോയി അച്ചനെ പ്രേരിപ്പിച്ചഘടകം.മൗനംകൊണ്ടു പ്രതികരിച്ചുമടുത്ത സഭാധികാരം ചുണക്കുട്ടികളായ എകെസിസി ചെറുപ്പക്കാരെയും കെസിവൈഎം ചെറുപ്പക്കാരെയും ഇറക്കി പ്രതികരിക്കുമെന്നാണ് റോയി അച്ചന്‍ പറഞ്ഞവസാനിപ്പിച്ചത്.ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി റോയിയച്ചോ. നാലുംമൂന്നുമേഴ് ചുണകുട്ടികളെ അച്ചന് കിട്ടിയാല്‍ ഭാഗ്യം. കന്ന്യാസ്ത്രികള്‍ക്ക് നീതി ലഭിക്കില്ല എന്ന ഘട്ടം വന്നാല്‍ സമരത്തിന് പിന്തുണയല്ല ഡിവൈഎഫ്‌ഐ തന്നെ രംഗത്തേക്കിറങ്ങുമെന്ന് ശ്രീ എം സ്വരാജിന്‍റെ പ്രഖ്യാപനം റോയ് അച്ചന്‍ അറിഞ്ഞോ ആവോ?ശോചനീയമായ അവസ്ഥ.
യേശുപഠനങ്ങള്‍ പവിത്രമാണ്. കത്തിലിക്ക സഭ പവിത്രമാണോ? കോണ്‍സ്റ്റാന്‍റ്റൈന്‍ സ്ഥാപിച്ച സഭ പവിത്രമാണോ? മതവിചാരണകോടതികളിലൂടെ ലക്ഷങ്ങളെ കൊന്നൊടുക്കിയ സഭ പവിത്രമാണോ? യഹൂദരെയും സ്ത്രീകളെയും നിത്യശത്രുക്കളായി കണ്ട സഭ പവിത്രമാണോ? സഭാചരിത്രം വായിച്ചുപഠിച്ചിട്ടുള്ള റോയി അച്ചന്‍ പാംബ്‌ളാനി മെത്രാന്‍ കള്ളം പറയുന്ന അതേ ലാഘവത്തോടെ സഭയുടെ പവിത്രചരിത്രം പറഞ്ഞത് മനഃസാക്ഷികുത്തോടെയല്ലേ?സത്യത്തോട് ചേര്‍ന്നുനിന്ന് നുണപറയുന്ന വര്‍ഗമായിമാറി വൈദികരും സന്ന്യസ്തരും. കോടതികളിലെ മൊഴിമാറ്റവും ആ സംസ്കാരത്തിന്‍റെ ബഹിര്‍സ്പുരണമാണ്. എത്രനാള്‍ നുണപറഞ്ഞ് കോടതികളെയും ജനങ്ങളെയും പറ്റിക്കാന്‍ കഴിയും? തിരുസഭ നന്മമാത്രമാണ് ചെയ്യുന്നതെന്നു പറയുന്നത് കേട്ടുകേട്ടു ഞാന്‍ മടുത്തു. രക്തസാക്ഷികളുടെ രക്തത്തിലാണ് സഭ കെട്ടിപ്പടുത്തതെന്ന പ്രസംഗവും കേട്ടുകേട്ട് ഞാന്‍ മടുത്തു.

സഭയിന്ന് സാരമായ പ്രതിസന്ധീഘട്ടത്തിലാണ്. കന്ന്യാസ്ത്രീമഠങ്ങള്‍ തരിശായിക്കൊണ്ടിരിക്കുന്നു. മഠങ്ങള്‍ പൂട്ടാന്‍ താഴും താക്കോലും വാങ്ങിക്കേണ്ട ഗതികേടിലാണ്, സഭ. സഭയുടെ തലപ്പത്തിരിക്കുന്നവരുടെ കൈയ്യിലിരിപ്പിന്‍റെ ഗുണംകൊണ്ട് ആ പൂട്ടല്‍ ധൃതിയില്‍ത്തന്നെ സംഭവിക്കുകയും ചെയ്യും.

ഫാദര്‍ റോയിയുടെ പ്രസംഗത്തിന്‍റെ ലിങ്ക്:
https://youtu.be/wWmYTBd0low

Join WhatsApp News
Mathew Philip 2019-09-26 22:24:54
We can awake the ones who is sleeping,but it is almost impossible to awake the ones who is pretending to be sleeping.
Thomas K Varghese 2019-10-03 10:35:34
Lazy people sleep in the comfort zone always.   They dont open eyes. They open only mouth.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക