തെരുവ് വിരിച്ചിട്ട കാഴ്‌ചയില്‍
മുറിച്ചെടുത്ത നിഴല്‍ രൂപങ്ങള്‍
അറ്റുപോയ
കണ്ണികളില്‍ പൊടിയും
ചോരയുടെ മണം നിറച്ചു കാറ്റ് !
ഒഴുകി തീര്‍ന്ന
നിറങ്ങളില്‍
കണ്ടെത്താന്‍ കഴിയാത്ത പച്ചപ്പ്!
അലിഞ്ഞു ചേര്‍ന്ന ചുവപ്പില്‍
ഓരോ ക്‌ളിക്കും കവര്‌ന്നെടുത്ത
ചാരിത്ര്യത്തിന്റെ
വിലാപം!!
ഉയര്‍ന്നു താഴ്‌ന്ന ബൂട്ടിനടിയില്‍
പിടഞ്ഞു തീര്‍ന്ന
ജീവനുകള്‍!
ഉയര്‍ത്തെഴുന്നെല്‌ക്കാനാകാതെ
അടക്കം ചെയപെട്ട നെടുവീര്‍പ്പുകള്‍
!!
ശൂന്യതയില്‍ പറിച്ചു നടപെട്ട മരം
വേരുകളാഴ്‌ത്താന്‍ ഇടം
തിരയുന്നു
കനല്‍ എരിയുന്നൊരു വിണ്ണും
പേമാരി ചോരിയുന്നൊരു മണ്ണും
!
ദൂരങ്ങള്‍ പിന്നിട്ട വരമ്പുകള്‍
അതിര്‍ത്തി തിരിക്കുന്നതും
കാത്ത്
മതഭ്രാന്തിന്‍ ചങ്ങലയില്‍
കുതറി കൊണ്ടേയിരിക്കുന്നു !!