യാത്രയിലുടനീളം വയസ്സനായ ഡ്രൈവര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. സിംഗപ്പൂരിലെ ടക്‌സി ഡ്രൈവര്‍മാര്‍ ആണായാലും പെണ്ണായാലും ഭൂരിഭാഗവും വയസ്സായവര്‍ ആണെന്ന് ഇത്തവണത്തെ യാത്രയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. വണ്ടിയോടിയിക്കുന്നതിനിടയില്‍ അവര്‍ അധികവും വാചാലാരാകുന്നത് പഴയ സിംഗപ്പൂരിനെക്കുറിച്ചാണ്.