വര്‍ണ്ണങ്ങള്‍ നിറച്ച ക്യാന്‍വാസില്‍
നിന്നും പറന്നു
പോകുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍
ഇണയെ തേടിയൊരു
പക്ഷി...!!
ഇറങ്ങി നടന്ന മരം തിരയുന്നു
ഇര്‌പ്പം നിറഞ്ഞ മണ്ണ്
ആഴ്‌ത്തിലോടിയ വേരുകളെ
പച്ചപ്പ് നിറഞ്ഞ
കുപ്പായത്തെ...!!
ഞെട്ടിയുണര്‍ന്ന പുഴ
കണ്ട ദിക്കിലേക്ക് ഒഴുകി
തുടങ്ങി..
കടലിന്റെ മണം പിടിച്ചു
'അല്ല പിന്നെ... ഈ കാന്‍വാസില്‍
ഒതുക്കി
നിര്‍ത്താന്‍ ഞങ്ങള്‍
എന്താ നിന്റെ ചായകൂട്ടോ?`
എന്നൊരു
ചോദ്യവും...!!
ഒഴിഞ്ഞു തീര്‍ന്ന ക്യാന്‍വാസില്‍
ചായക്കൂട്ടുകള്‍ തേടി
ഞാനും
നിറങ്ങളില്ലാതെ നീയും
വരകളില്ലത്ത ചിത്രം പോലെ!!