ഇനിയും പ്രണയിച്ചിട്ടില്ലാത്തവര്‍ക്ക്….
പ്രണയം നഷ്ടമായവര്‍ക്ക്….
പ്രണയിച്ചു കൊതിതീരാത്തവര്‍ക്ക്…
പ്രണയം നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്ക്….
പ്രണയത്തിന്റെ ചുവന്നപനിനീര്‍ പൂക്കളര്‍പ്പിച്ചുകൊണ്ട് പ്രണയദിനാശംസകള്‍!
ഇരുളിന്റെ ആഴത്തില്‍ തെളിയാന്‍ കൊതിക്കുന്ന
നക്ഷത്രമാണെന്റെ പ്രണയം
പെയ്യാന്‍ വിതുമ്പും മഴമേഘമാണെന്റെ
കരളില്‍ നിറയും പ്രണയം
ഹൃദയങ്ങളിഴപാകി പൂക്കും മരത്തിന്‍
പൂവാണ് എന്നിലെ പ്രണയം
ഓരിലക്കാറ്റൊന്നു തൊട്ടുതലോടുമ്പോള്‍
പെരുമഴയായ് ഞാന്‍ പൊഴിയും
മൗനപത്രങ്ങളില്‍ മഹാകാവ്യമെഴുതും
കവിയാണ് എന്നിലെ പ്രണയം
ഒരു സംഗമത്തിന്‍ നിമിഷാര്‍ദ്ധംകൊണ്ടുനിന്‍
യൗവ്വനയുഗത്തില്‍ ഇതിഹാസമാകും എന്നിലെ പ്രണയം.