മിഴികളില്‍ മോഹരശ്‌മിയായുദിക്കുന്നു
ചുണ്ടിലൊരു ചെറുചിരിയായ്
വിടരുന്നു
വദനത്തില്‍ രാഗവര്‍ണ്ണം പടര്‍ത്തുന്നു
ഹൃദയത്തില്‍
രാഗസുധയായൊഴുകുന്നു
ആത്മരാഗങ്ങളില്‍ ശ്രുതിയായലിയുന്ന
നേര്‍ത്ത വേണു
ഗാനമായതൊഴുകുന്നു
മനസ്സില്‍ നിറച്ചാര്‍ത്തും
മഴത്തുള്ളിക്കനവുമേകീ
മഴവില്ലിന്‍ ചാരുസ്‌മിതം പോല്‍ മറയുന്നു
അധരത്തില്‍
വാക്കുകള്‍ തിരപോല്‍ നുരയുന്നു
മോഹനൊമ്പരം താനേ കവിതയായ്
തുളുമ്പുന്നു
ഒടുവിലൊരുതുള്ളി മിഴിനീരിലലിഞ്ഞണയുന്ന
കനലുപോലെന്‍ പ്രണയവും
കിനാക്കളും
എങ്കിലും
ഒരു നീരവ സ്‌പര്‍ശമായ്
സാന്ത്വനസ്‌മൃതിയായ്
സ്‌നേഹത്തെന്നലായ് തഴുകുന്നു എന്നെ നീയിന്നും.