നെഞ്ചിലെ കനലൊന്നണക്കാന്
നൂറുകുടം വെള്ളം ചോദിച്ചു പണിക്കര്‍ വന്നു.
വെള്ളമല്ലെ..എവിടുന്നു കൊടുക്കാന്‍..
മുറ്റത്തു കിണറില്ലല്ലോ..
പഞ്ചായത്തു നല്കുന്ന പൈപ്പിന്റെ
താഴെ വച്ചിരിക്കുന്ന കലവും
ഉച്ചവെയില്‍ ചൂടിന്റെ കനലൊന്നണക്കാന്
വെള്ളം വരുന്നതും
കാത്തിരിക്കുകയാണെന്ന്
പണിക്കരോടെങ്ങനെ പറയും..
മകന് അമേരിക്കയില്‍ നിന്നു
വിളിക്കുന്നെന്നും
തിരിച്ചു വിളിക്കാമെന്നും പറഞ്ഞു
തത്കാലം
പണിക്കരുടെ ഫോണ്‍ താഴെ
വക്കുമ്പോഴാണ്
എന്റെ ഉള്ളിലെ
കനലൊന്നണഞ്ഞത്.