ഓട്ടോ റിക്ഷയില്ക്കു നടന്നെത്താന്‍ വിഷമിച്ചു. കയറുമ്പോള്‍ കാലു നല്ലവണ്ണം വേദനിയ്ക്കുകയും ചെയ്തു.
ലക്ഷ്യം എന്താണെന്ന് മുമ്പേ പറഞ്ഞുകൊടുത്തിരുന്നു. പാലക്കാട് റോഡിലേക്കു
കയറി, നേരെ സ്വരാജ് റൗണ്ടിലേയ്ക്ക്. റൗണ്ട് പ്രദക്ഷിണം വെച്ച് ഷൊര്‍ണ്ണൂര്‍
റോഡിലേയ്ക്ക്. ആശുപത്രി അവിടെയാണ്.