`കൊത്തി പറിക്കാന്‍
കാത്തിരിപ്പുണ്ട് കഴുകന്മാര്‍
`സൂക്ഷിക്കണേ
പെണ്ണെ
നിന്റെയീ ശര്രീരം`
കൗമാരത്തില്‍ മുതിര്‍ന്നവര്‍
ചൊല്ലി
പടിപ്പിച്ചതങ്ങനെ !!
വഴിവളവിലും പീടിക തിണ്ണയിലും
കണ്ണു കൊണ്ടാളന്നു കീറി
മുറിക്കുമ്പോഴും സൂപ്പര്‍
ഫിഗര്‍ എന്ന് കരുതി
അഭിമാനം കൊണ്ട്
ഉരുവിട്ട് നടന്നു
സൂക്ഷിക്കണേ പെണ്ണെ
നിന്റെയീ ശരീരം
`കളികോപ്പായീ വാങ്ങി തന്ന
വിലകിട്ടിയൊരു കളിപ്പാട്ടം
എനിക്ക്
സ്വന്തമാണീ ശരീരം ..`
മൊഴിഞ്ഞ കണവന്‍
നിക്ഷേപിച്ചതിനെ
പടവുകള്‍
കയറനൊരു
പടിയാക്കി കാലടിയില്‍ !!
`നിന്റെ
ശരീരമൊന്നു
പ്രദര്‍ശിപ്പിക്കാന്‍ വയ്യെങ്കില്‍
വേണ്ട നിന്റെ സൗഹൃദം
`
എന്നോതി പിരിഞ്ഞു പോയൊരു
സൈബര്‍ ചങ്ങാത്തം!!
`കൃമി കീടങ്ങള്‍ക്കൊരു
നാള്‍
ഭക്ഷണമായി കൊടുക്കുവാന്‍
സൂക്ഷിച്ചുവക്കണമീ ശരീരം
ഒരു പോറല്‍
പോലുമേല്‍ക്കാതെ!!`
ഞാന്‍ എന്നോട് തന്നെ
പറഞ്ഞതോ....കേട്ടതോ....
അങ്ങനെ
മാത്രം!!
സൂക്ഷിക്കണേ പെണ്ണെ
നിന്റെ ശരീരം!!