പതിരും കതിരും
നേതാവ് പതിരായാല്‍
പാതിരാ കൂരിരുട്ട് കുതിരയാകും;
നേതാവ് കതിരായാല്‍
കതിരവനുടലാര്‍ന്നുണര്‍ന്നു നില്‍ക്കും.
ഇടയനും ചെന്നായ്ക്കളും
ഇടയനിടറിയാല്‍
ചെന്നായ്ക്കള്‍ പടരും.
ബലിയും ജനവും
ബലിയര്‍പ്പിച്ച് ബലിയര്‍പ്പിച്ച്
ജനത്തെ മറക്കല്ലേ!
മണ്ണും പെണ്ണും
മണ്ണില്‍ നിന്നുള്ളത് മണ്ണിലേയ്ക്കെങ്കില്‍
പെണ്ണില്‍നിന്നുള്ളത് പെണ്ണിലേയ്ക്കല്ലേ?
നൊന്തു പേറിന്‍ കനി
നന്മതിന്മകളുടെ വൃക്ഷത്തിലാണോ
നൊന്തു പേറിന്‍കനി വിളയുന്നൂ?