എന്നാണ് അവള്‍ക്കു വേണ്ടി പുതിയ കഥകളുണ്ടാക്കി പറയുവാന്‍ തുടങ്ങിയതെന്ന് അയാള്‍
ഓര്‍ക്കുവാന്‍ ശ്രമിച്ചു. ഉറങ്ങുന്നതിനു മുന്‍പായി ഒരു ബെഡ്‌ടൈം സ്‌റ്റോറി
വായിച്ചുകൊടുക്കുന്ന പതിവ് മാസങ്ങളായി ഉണ്ടായിരുന്നു. അതിനായി കുറേ പുസ്‌തകങ്ങളും
വാങ്ങിവെച്ചിരുന്നു. ഒരു പുസ്‌തകം തീര്‍ന്ന് അടുത്ത പുസ്‌തകം നോക്കിയപ്പോഴാണ്
എല്ലാം വായിച്ചുകഴിഞ്ഞു എന്ന് മനസ്സിലായത്.