
ന്യൂയോർക്ക് : നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA) നഴ്സ് പ്രാക്ടീഷണർ വാരാഘോഷവും സംഘടനയുടെ പത്താം വാർഷികവും 2026 നവംബർ 14-ന് നായാക് സീപോർട്ടിൽ ആഘോഷിച്ചു. നിൻപായുടെ ദേശീയ നഴ്സിംഗ് സമ്മേളനത്തിനു പിന്നാലെ നടന്ന സായാഹ്ന പരിപാടിയിൽ നഴ്സ് പ്രാക്ടീഷണർമാർ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, സാമൂഹിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. “NPs: Empowering Health Through Innovation and Care” എന്നതായിരുന്നു ആഘോഷത്തിന്റെ പ്രമേയം. ഡോ. പ്രിയ ലൂയിസും ഡോ. റീന സാബുവും പരിപാടിയുടെ അവതാരകരായിരുന്നു..നിൻപായുടെ സ്ഥാപകയും ചെയർമാനുമായ ഡോ. ആനി പോൾ അമേരിക്കൻ ദേശീയ പതാകയോടുള്ള പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഡോ. റീന സാബു പ്രാർഥനാഗാനം ആലപിച്ചു.

സ്വാഗതപ്രസംഗത്തിൽ നിൻപായുടെ സ്ഥാപകയും ചെയർമാനുമായ ഡോ. ആനി പോൾ സംഘടനയുടെ രൂപീകരണവും കഴിഞ്ഞ പത്തുവർഷത്തെ വളർച്ചയും അനുസ്മരിച്ചു. വിശിഷ്ടാതിഥികൾക്കും അംഗങ്ങൾക്കും പ്രത്യേകം സ്വാഗതമാശംസിച്ച അവർ ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു. നിൻപാ നടത്തുന്ന പ്രതിമാസ സൂം മീറ്റിംഗുകളും ക്ലിനിക്കൽ കേസ് ചർച്ചകളും നഴ്സ് പ്രാക്ടീഷണർമാരുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് സഹായകമാണെന്ന് പ്രസിഡന്റ് സാറ അമ്പാട്ട് തന്റെ അധ്യക്ഷസന്ദേശത്തിൽ എടുത്തുപറഞ്ഞു.
പ്രത്യാശയുടെ പ്രതീകമായി നിൻപാ ഭാരവാഹികളും അതിഥികളും ചേർന്ന് നിലവിളക്ക് തെളിച്ചു. മുഖ്യാതിഥിയായ Roicklands County Health Commisioner,ഡോ. മേരി ലീഹി മുഖ്യാതിഥിയായ റോക്ലാൻഡ് കൗണ്ടി ആരോഗ്യ കമ്മീഷണർ ഡോ. മേരി ലീഹി, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നഴ്സ് പ്രാക്ടീഷണർമാർ നടത്തുന്ന അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തു. ഡോ. സീമ അസിയകത്ത് ഷാവ്റോ മുഖ്യപ്രഭാഷണം നടത്തി. നവീന സമീപനങ്ങൾ ആരോഗ്യപരിചരണ രംഗത്തെ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നതും രോഗികൾക്ക് കൂടുതൽ ഫലപ്രദമായ പരിചരണം നൽകാൻ നഴ്സ് പ്രാക്ടീഷണർമാരെ സഹായിക്കുന്നതും എങ്ങനെയെന്ന് അവർ വിശദീകരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച നഴ്സ് പ്രാക്ടീഷണർമാരെ ചടങ്ങിൽ ആദരിച്ചു. നഴ്സിംഗ് മേഖലയിലെ അവകാശങ്ങൾക്കായുള്ള പ്രവർത്തനത്തിന് ഡോ. വർഷ സിങ്, Healthcare Entrepreneurshipന് ഡോ. വിഷ്ണു മായ ഉപാധ്യായ്, നഴ്സിംഗ് വിദ്യാഭ്യാസത്തിന് ഡോ. എലിസബത്ത് സൈമൺ, സാമൂഹിക നേതൃത്വത്തിനും സേവനത്തിനും സുനിത മേനോൻ, ആരോഗ്യനയരൂപീകരണത്തിനും രാഷ്ട്രീയ നേതൃത്വത്തിനും ഡോ. ആനി പോൾ എന്നിവർ മികവിനുള്ള പുരസ്കാരങ്ങൾ നേടി. നഴ്സ് പ്രാക്ടീഷണർമാർക്കുവേണ്ടിയുള്ള നിയമനിർമ്മാണ പിന്തുണയും നേതൃത്വവും പരിഗണിച്ച് റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ടോണി. ഏളിന് Nurse Practitioner Advocacy and Legislative Leadership Award സമ്മാനിച്ചു.

പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടനയുടെ രൂപീകരണത്തിന് നൽകിയ നേതൃത്വവും ദീർഘവീക്ഷണവും പരിഗണിച്ച് സ്ഥാപക പ്രസിഡന്റ് ഡോ. ആനി പോളിനെ ആദരിച്ചു. നിൻപായുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റുമാരായ ഡോ. അനു വർഗീസിനെയും ഡോ. ഗ്രേസ് മണിയെയും അവരുടെ നേതൃത്വത്തിനും സേവനത്തിനും ആദരിച്ചു. സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും പഠനം പൂർത്തിയാക്കിയവരെ അനുമോദിക്കുകയും ചെയ്തു. ബിരുദം നേടിയവരെയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
നിൻപായുടെ പത്താം വാർഷിക സുവനീറിന്റെ ആദ്യപ്രതി മുഖ്യാതിഥിയായ റോക്ലാൻഡ് കൗണ്ടി ആരോഗ്യ കമ്മീഷണർ ഡോ. മേരി ലീഹിക്ക് കൈമാറി പ്രകാശനം ചെയ്തു. സുവനീർ തയ്യാറാക്കാൻ ഏറെ പരിശ്രമിച്ച ചീഫ് എഡിറ്ററും സുവനീർ കമ്മിറ്റി ചെയറുമായ ബ്ലെസ്സി വർഗീസിനും കോ-ചെയർ ടെസ് ജെയിംസിനും നിൻപാ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഡോ. എലിസബത്ത് റെഡ്ഡിയാർ, ബൈജു ഐസക്, സോണി പോൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഘനൃത്തവും അനിത അനിൽ ഏബ്രഹാമിന്റെ ഏകാംഗ നൃത്തവും ഏറെ മനോഹരമായിരുന്നു.ഡോ. സൈനു ജോബിയും ഡോ. റീന സാബുവും ജോറിയ ലിബിനും ആലപിച്ച ഇമ്പമാർന്ന ഗാനങ്ങൾ സദസ്സിന്റെ മനം കവർന്നു.
ഡോ. പ്രിയ ലൂയിസിന്റെ ഏകോപനത്തിൽ നടന്ന ഫാഷൻ ഷോയിൽ നിരവധി നിൻപാ അംഗങ്ങൾ പങ്കെടുത്തു .ഡോ. ആനി പോൾ രചിച്ച “Together We Rise” നിൻപായുടെ പത്തുവർഷത്തെ സേവനയാത്രയെ ആഘോഷിക്കുന്ന ഗാനത്തിന് ഡോ. പ്രിയ ലൂയിസ് ഈണം നൽകി. ഡോ. പ്രിയ ലൂയിസിന്റെ നേതൃത്വത്തിൽ ഫാഷൻ ഷോയിൽ പങ്കെടുത്തവർ ചേർന്ന് ഗാനം ആലപിച്ചു. മനോഹരമായ അവതരണങ്ങളാൽ ഫാഷൻ ഷോ ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായി. വിശിഷ്ടാതിഥികൾക്കും സന്നിഹിതരായ എല്ലാവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നിൻപാ സെക്രട്ടറി സോണി പോൾ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷം സമാപിച്ചു.നിൻപായുടെ ദേശീയ നഴ്സിംഗ് സമ്മേളനത്തിനു ശേഷം വൈകിട്ട് 4.30-ന് ആരംഭിച്ച നഴ്സ് പ്രാക്ടീഷണർ വാരാഘോഷവും പത്താം വാർഷിക ഗാലയും രാത്രി 8.30-ന് സമാപിച്ചു.