Image

തോമസ് ടി. ഉമ്മൻ ഫോമായുടെ 2028-30 വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

Published on 28 November, 2026
തോമസ് ടി. ഉമ്മൻ ഫോമായുടെ 2028-30 വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ഫോമാ കൺവൻഷൻ ന്യു യോർക്ക് സിറ്റിയിൽ തന്നെ   നടത്തുമെന്ന് ഉറപ്പു നൽകിക്കൊണ്ട്  തോമസ് ടി. ഉമ്മൻ ഫോമായുടെ 2028-30  വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ന്യു യോർക്കിലെ വിവിധ സംഘാടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി, എല്ലാ നല്ല കാര്യങ്ങൾക്കും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന തോമസ് ടി. ഉമ്മൻ ഫോമായുടെ  മുൻ ട്രഷററായിരുന്നു.

പ്രവാസികൾക്ക് ഒരാവശ്യം വരുമ്പോൾ വിളിക്കാനൊരു ഫോൺ നമ്പരും, കേൾക്കാനൊരാളും - അങ്ങനെ  അറിയപ്പെടുന്ന തോമസ് ടി ഉമ്മൻ പ്രവാസി പ്രശ്നങ്ങളിലെ മുൻ നിര  പോരാളിയാണ്.  പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ  നിരന്തരം അധികൃത ശ്രദ്ധയിൽപ്പെടുത്തുകയും  പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന തോമസ് ടി ഉമ്മൻ, വിസ-പാസ്പോർട്ട് -ഓ.സി.ഐ വിഷയങ്ങളിൽ ആളുകൾ വിഷമതകൾ നേരിടുമ്പോൾ സഹായിക്കാൻ  എക്കാലത്തും  സജീവമായി രംഗത്തുണ്ട്. കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തോമസ് ടി ഉമ്മനെ ആയിരുന്നു ജനങ്ങൾ എന്നും വിളിച്ച് കൊണ്ടിരുന്നത്. അതിപ്പോഴും തുടരുന്നു. ഇരട്ട പൗരത്വമെന്ന ആവശ്യം (ഡ്യൂവൽ സിറ്റിസൺഷിപ്) നേടിയെടുക്കുവാനുള്ള പ്രവാസി സമൂഹത്തിന്റെ  പരിശ്രമങ്ങൾ തുടരുക തന്നെ ചെയ്യുമെന്നു തോമസ് റ്റി ഉമ്മൻ  വ്യക്തമാക്കി.  

അവിഭക്ത ഫൊക്കാനയിലും തുടർന്ന് ഫോമായിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഫോമായുടെ പൊളിറ്റിക്കൽ അഫയേഴ്‌സ് ചെയർ എന്ന നിലയിൽ നിസ്തുല  സേവനങ്ങളാണ് സമൂഹത്തിനു ചെയ്തത്.

അമേരിക്കൻ പൗരത്വമെടുത്തവർ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കണമെന്നും അതിനു ഒരാൾ 175 ഡോളർ വീതം നല്കണമെന്നുമുള്ള 2010-ലെ  കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ ന്യു യോർക്ക് കോൺസുലേറ്റിനു മുന്നിൽ സമരം സംഘടിപ്പിച്ചത് തോമസ് ടി. ഉമ്മനായിരുന്നു. ചരിത്രം കുറിച്ച ആ സമരത്തെത്തുടർന്ന് ഫീസ് മുൻകാലങ്ങളിൽ അമേരിക്കൻ പൗരത്വം എടുത്തവർക്ക് 25 ഡോളറായി കുറച്ചു. അത്തരമൊരു സമരം അതിനു മുൻപോ  പിന്നീടോ   ഉണ്ടായിട്ടില്ല.

ഫോമാ ചെയ്തുവരുന്ന മികച്ച പ്രവർത്തനങ്ങൾ തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിനു പുറമെ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഫോമാ ഗ്ലോബൽ ഇനിഷ്യേറ്റീവ് ആണ്  ലക്ഷ്യമിടുന്ന പുതിയൊരു പരിപാടി. വിവിധ രാജ്യങ്ങളിൽ ഫോമായുമായി  ബന്ധപ്പെട്ട സമിതികൾക്ക് രൂപം കൊടുക്കുകയും അത് വഴി പ്രവാസികകൾക്ക്  സംഘബലവും പൊതുവായ ശബ്ദവും നൽകുകയാണ് ലക്ഷ്യമിടുന്നത്.  

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല. അവ പരിഹരിക്കാൻ ശ്രമിക്കും. അതുപോലെ അമേരിക്കയിൽ സാധാരണക്കാർ  നേരിടുന്ന പ്രശ്നങ്ങൾ,  പഴയ തലമുറ പ്രായമാകുന്നതുമൂലമുള്ള  വിഷമതകൾ, മെഡിക്കൽ  ഇൻഷുറൻസ് ഇല്ലാത്തതു മുതൽ സാമ്പമ്പത്തികരംഗത്തു നേരിടുന്ന പ്രതിസന്ധികൾ, സ്റുഡന്റ് ലോണും മറ്റുമായി യുവജനത നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നാനാവിധത്തിലുള്ള വിഷമതകൾ നാം നേരിടുന്നുണ്ട്.

ഇവയൊക്കെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും  സമൂഹത്തിനൊരു കൈത്താങ്ങായി നിൽക്കാനും ഓരോ കാര്യത്തിനും വ്യക്തമായ ഗൈഡ്‌ലൈൻസ്  നൽകാനും, ഫോമാ ശ്രമിക്കും. രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്ന നമ്മുടെ യുവതീ യുവാക്കൾക്ക് സഹായം  എത്തിക്കും.

പ്രവർത്തനങ്ങളുടെ സമാപനമെന്ന നിലയിലാണ് കൺവൻഷനെ  കാണുന്നത്.  

എന്തായാലും എല്ലാവരുമായി നല്ല ബന്ധം നിലനിർത്തുകയും ഫോമായുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന്  തോമസ് ടി ഉമ്മൻ ഉറപ്പു നൽകുന്നു. ഇതിനു വേണ്ടി കരുത്തുറ്റ  ഒരു ടീമിനെയും രൂപപ്പെടുത്തുന്നുണ്ട്. ടീം  അംഗങ്ങളെ പിന്നീട്  പ്രഖ്യാപിക്കും.

സംഘടനയുടെ പ്രമുഖ നേതാക്കളും ഒട്ടേറെ സംഘടനകളും ഇതിനകം പിന്തുണയുമായി രംഗത്തുണ്ട്.  

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്റർ ചെയർമാൻ, ഫോമാ നാഷനൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷനൽ കമ്മിറ്റിയംഗം, ഫോമാ നാഷനൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ, ഫോമാ നാഷണൽ ട്രഷറർ, ഹെറിറ്റേജ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, സിഎസ്ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, എപ്പിസ്‌ക്കോപ്പൽ സഭയുടെ ഏഷ്യാമേരിക്ക മിനിസ്ട്രി സെക്രട്ടറി തുടങ്ങി വിവിധ ദേശീയ പദവികളിൽ സേവനം അനുഷ്ഠിച്ച നേതാവാണ് അദ്ദേഹം. ന്യൂയോർക്കിൽ സീഫോർഡ്  സിഎസ്ഐ ഇടവകയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റ്  ഗവൺമെന്റിൽ  ബിസിനസ് ഓഫീസറായി  നാലു പതിറ്റാണ്ടോളം സേവനം അനുഷ്ടിച്ചു. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം സ്റ്റേറ്റ്  കോൺട്രാക്ട് കോൺസൾട്ടന്റായും സേവനം തുടർന്ന തോമസ് ടി. ഉമ്മൻ ബഡ്‌ജറ്റ്, ഫൈനാൻസ്, പേയ്റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ്  തുടങ്ങിയ കാര്യങ്ങളിൽ പരിചയസമ്പന്നനാണ്. തൊണ്ണൂറുകളിൽ ലോങ്ങ് ഐലൻഡിൽ ആരംഭിച്ച ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംകാ)  സ്ഥാപക പ്രസിഡന്റായിരുന്നു. ഭാഷാ സ്നേഹിയായ അദ്ദേഹം ലോങ്ങ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയുണ്ടായി.

അറുപതുകളിൽ മനോരമ ബാലജനസഖ്യത്തിൽ തിരുവല്ല യൂണിയൻ പ്രസിഡന്റായും, തുടർന്ന് തിരുവല്ലയിലെ സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി,  ചെങ്ങന്നൂർ കോളജ് യൂണിയൻ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ അംഗം   തുടങ്ങിയ പദവികളിലും  ട്രേഡ് യൂണിയൻ രംഗത്തും തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഫോമാ ചെയ്തുവരുന്ന മികച്ച പ്രവർത്തനങ്ങൾ തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിനു പുറമെ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഫോമാ ഗ്ലോബൽ ഇനിഷ്യേറ്റീവ് ആണ്  ലക്ഷ്യമിടുന്ന പുതിയൊരു പരിപാടി. വിവിധ രാജ്യങ്ങളിൽ ഫോമായുമായി  ബന്ധപ്പെട്ട സമിതികൾക്ക് രൂപം കൊടുക്കുകയും അത് വഴി പ്രവാസികകൾക്ക്  സംഘബലവും പൊതുവായ ശബ്ദവും നൽകുകയാണ് ലക്ഷ്യമിടുന്നത്.

ഫോമാ വളരുകയാണ്. വൈവിധ്യമാർന്ന മണ്ഡലങ്ങളിലാണ് സംഘടനാ പ്രവർത്തനം വ്യാപിക്കുന്നത്. ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താനുണ്ട്. നാഷണൽ കമ്മിറ്റിയോടും,  അംഗസംഘടനകളോടും,  സംഘടനാ പ്രവർത്തകരോടും  ചേർന്ന് നിന്നു കൊണ്ട്  ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുവാൻ തോമസ് റ്റി ഉമ്മൻറെ  നേതൃത്വത്തിന്  സാധിക്കും.

വിവരങ്ങൾക്ക്: 631 796 0064 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക