Image

‘എസ്.എം.എ ചികിത്സാ ഫണ്ട് സമാഹരണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു’; പ്രസ്താവന തിരുത്തി കെ. മുരളീധരൻ

Published on 28 November, 2026
‘എസ്.എം.എ ചികിത്സാ ഫണ്ട് സമാഹരണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു’; പ്രസ്താവന തിരുത്തി കെ. മുരളീധരൻ

തിരുവനന്തപുരം: എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ മുൻ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്കായാണ് ധനസമാഹരണം നടക്കുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് നേരത്തെ അത്തരത്തിൽ പ്രതികരിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. രാവിലെ നടത്തിയ പ്രസ്താവന ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഉച്ചയോടെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച് വ്യക്തത വരുത്തി അറിയിപ്പ് നൽകുകയായിരുന്നു.

കുട്ടികൾക്ക് ആവശ്യമായി വരുന്നത് ജീൻ തെറാപ്പിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടതായും, ഇതിനായി നടക്കുന്ന ഫണ്ട് സമാഹരണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ചില പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ലിസ്റ്റിൽ ജീൻ തെറാപ്പി ഉൾപ്പെടുത്താത്തത്. എന്നാൽ, ഏത് ചികിത്സ തിരഞ്ഞെടുക്കണമെന്നത് രോഗിയുടെ അവകാശമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സൗഹൃദക്കൂട്ടായ്മകളും പൊതുജനങ്ങളും പണം സ്വരൂപിച്ച് ജീൻ തെറാപ്പിക്ക് സഹായിക്കുന്നത് സ്വാഗതാർഹമാണ്. നിരവധി വ്യക്തികളും, ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നടത്തുന്ന ക്രൗഡ് ഫണ്ടിങ് പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു

Join WhatsApp News
reader 2026-11-28 19:30:09
ജീൻ തെറാപ്പി വളരെ ചെലവ് കൂടിയതാനെന്ന് അറിയാം. പക്ഷെ, ഈ 50 കോടി എന്ന തുകയിൽ എന്തോ പന്തികേട് ഉണ്ടെന്നു തോന്നുന്നു. പണം എല്ലാം സമാഹരിച്ച് മൂന്നു കുട്ടികൾക്കും ഓരോ കുത്തിവെപ്പ് കൊടുത്തു കഴിയുമ്പോൾ എന്തുകളികൾ നടന്നുവെന്ന് അറിയാം. ജീൻ തെറാപ്പിയിലും, കോവിഡ് വാക്‌സിനും, കാൻസർ വാക്‌സിനും ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിൽ നില്കുന്നത് റഷ്യയാണ്. അവിടെ മരുന്നുകൾ യൂറോപ്പിലും അമേരിക്കയിലും ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ വിലയേയുള്ളു. പക്ഷെ അമേരിക്കയുടെ സാധനം തന്നെ വേണമെന്ന് തീരുമാനിക്കാൻ കാരണം എന്തെന്ന് പിന്നെ അറിയാം. മെസ്സിയെ കേരളത്തിൽ കൊണ്ടുവരും എന്ന് പറഞ്ഞു നടത്തിത്തിയ പരിപാടിപോലെ ആകാതിരുന്നാൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക