Image

അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ:ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ച് പ്രതിഷേധം

Published on 28 November, 2026
അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ:ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ച് പ്രതിഷേധം

കാസർഗോഡ്: കോൺഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും മുറുകുന്നു. ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചു നൽകിയെന്ന് ഫെയ്സ്ബുക്കിൽ പ്രചരണം. കാസർഗോഡ് യൂത്ത് കോൺഗ്രസിന്‍റെ പേരിലുള്ള വ്യാജ പേജിലൂടെയാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഈ പേജുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കി.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം നിങ്ങൾക്ക് വരാതിരിക്കട്ടെ എന്ന കുറിപ്പോടെയാണ് ഗർഭനിരോധന ഉറകൾ പാഴ്സലാക്കുന്ന വിഡിയോ ആണ് പങ്കു വച്ചിരിക്കുന്നത്. കാസർഗോഡ് എംപി രാജ് മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള പോരാണ് കടുക്കുന്നത്.

രാജ് മോഹൻ ഉണ്ണിത്താൻ കടന്നാക്രമണം നടത്തിയതിനു പിന്നാലെ വണ്ടാഴിയിലെ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നെല്ലിക്ക അയച്ചു കൊടുത്തിരുന്നു. ഒരു ദിവസം മൂന്നു തവണ നെല്ലിക്കാത്തളം വെക്കണമെന്ന കുറിപ്പും പാഴ്സലിനൊപ്പമുണ്ടായിരുന്നു. അതിനു മറുപടിയായാണ് ഷാഫിക്ക് ഗർഭനിരോധന ഉറകൾ അയച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക